Deshabhimani

print edition സതീശന്റെ -സ്പോൺസേഡ് വിമാനയാത്ര; കോൺഗ്രസിലും രോഷം

vd satheesan Chartered Flight 1.jpg
avatar
സി കെ ദിനേശ്‌

Published on Sep 25, 2026, 01:31 AM | 1 min read

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനത്തിലെ ധിക്കാരവും ചാർട്ടേഡ്‌ വിമാന യാത്രയെക്കുറിച്ചുപറഞ്ഞ കള്ളം പൊളിക്കുന്ന തെളിവുകൾ പുറത്തുവന്നതും നാണക്കേടുണ്ടാക്കിയതായി കോൺഗ്രസിൽ ചർച്ച.


സിഎംആർഎല്ലിൽനിന്ന്‌ പണം കൈപ്പറ്റിയതിന്റെയും ചാർട്ടേഡ്‌ വിമാനം സ്പോൺസർ ചെയ്തതിന്റെയും തെളവുകൾ പുറത്തുവന്നത്‌ അണികളെ രേോഷാകുലരാക്കിയിട്ടുണ്ട്‌. സതീശൻ അധികാരത്തിലെത്തിയപ്പോൾ നടത്തിയ മലക്കം മറിച്ചിലുകൾ വ്യക്തമാക്കുന്ന പഴയ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്‌.


സി ആർ മഹേഷ്‌ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചത്‌ കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം എന്ന നിലയ്ക്കാണ്‌. അധികാരികൾ ഒ‍ൗദാര്യം സ്വീകരിക്കുമ്പോൾ ജനം കാണുന്നുണ്ടെന്ന ഓർമവേണമെന്നാണ്‌ മഹേഷ്‌ പറഞ്ഞത്‌. ബുധനാഴ്‌ചത്തെ വാർത്താസമ്മേളനം അലങ്കോലമാക്കുന്നതിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന്‌ ചില കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു. ഇതാണ്‌ സ്ഥിതിയെങ്കിൽ വലിയ തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പും നൽകി. വിമാനം ആരുടേതെന്ന്‌ പറയാൻ സതീശൻ മടിക്കേണ്ടിയിരുന്നില്ല. ‘ഇനിയും ഞാൻ പോകും’ എന്ന്‌ പറഞ്ഞത്‌ അധികപ്പറ്റാണ്‌, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നത്‌ മറക്കരുത്‌.


ടി എച്ച്‌ മുസ്തഫ മന്ത്രിയായിരിക്കെ നിയമസഭയിൽ എഴുതിക്കൊണ്ടുവരുന്ന പ്രസംഗത്തിന്‌ ശേഷം സ്വന്തം ശൈലിയിലും മറുപടി പറയാറുണ്ട്‌. അത്‌ പലപ്പോഴും സർക്കാരിന്‌ തിരിച്ചടിയാകും. സമാനമാണ്‌ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലും സംഭവിച്ചത്‌’ – മുൻ എംഎൽഎ കൂടിയായ കെപിസിസി ഭാരവാഹി പറഞ്ഞു. കൂടെയുളള എംഎൽഎമാരടക്കം മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ല.ഹെലിക്കോപ്റ്റർ ഉപയോഗം, വൈദ്യുതി, പ്രളയ സഹായം, ധാർഷ്ട്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ പറഞ്ഞതിന്റെ വീഡിയോകളാണ്‌ പ്രചരിക്കുന്നത്‌. അന്ന്‌ പറഞ്ഞതിന്‌ വിപരീത നിലപാടാണ്‌ അധികാരത്തിലിരുന്ന്‌ ചെയ്യുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home