ad
Deshabhimani

കേരളത്തോടുള്ള വിവേചനത്തിൽ എതിർപ്പില്ല; കേന്ദ്രനയങ്ങളെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം

v d satheesan modi meeting

മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം

വെബ് ഡെസ്ക്

Published on May 29, 2026, 11:28 AM | 1 min read

തിരുവനന്തപുരം: കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്ന കേന്ദ്രസർക്കാരിനെതിരെ ഒരക്ഷരം പോലും പറയാതെ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേരളത്തിന് നൽകാതെ കേന്ദ്രം പിടിച്ചുവെച്ചിട്ടുള്ള ഫണ്ടുകളെ സംബന്ധിച്ചോ, അനുവദിക്കേണ്ട പദ്ധതികളെ സംബന്ധിച്ചോ ഒരു വിമർശനവും നയപ്രഖ്യാപനപ്രസം​ഗത്തിൽ ഉണ്ടായില്ല. ബിജെപിയുടെ കേന്ദ്രഭരണത്തിനെതിരെ ഒരു രാഷ്ട്രീയവിമർശനംപോലും ഉന്നയിക്കാൻ സതീശൻ സർക്കാർ ധൈര്യപ്പെട്ടില്ല.


മറിച്ച്, കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് ആ​ഗ്രഹമെന്ന് സർക്കാർ നയപ്രഖ്യാപനത്തിൽ എടുത്തുപറയുന്നുണ്ട്. ​സമാനതകളില്ലാത്ത ദുരന്തം നേരിട്ടപ്പോൾ പോലും കേരളത്തെ തിരിഞ്ഞുനോക്കാതിരുന്ന കേന്ദ്രസർക്കാരിനെ പേരിന് പോലും വിമർശനമുണ്ടായില്ല.


കേന്ദ്രത്തിനെതിരെ മൗനം പാലിച്ച നയപ്രഖ്യാപനം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തിൽ, സംസ്ഥാന സർക്കാർ പറയേണ്ടത് പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രത്തിൽനിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു. ഇത് സംസ്ഥാനത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായവ നഷ്ടപ്പെടാനാണ് ഇടയാക്കുകയെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home