ad
Deshabhimani

കാലടി സർവകലാശാല

print edition സംഘപരിവാർ നേതാവിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ ഗവർണറുടെ നീക്കം

arlekkar
വെബ് ഡെസ്ക്

Published on Mar 18, 2026, 11:40 PM | 1 min read

കൊച്ചി: അടിപിടിക്കേസിൽ മൂന്നാംപ്രതിയായി സസ്‌പെൻഷനിലായ കാലടി സർവകലാശാല അസിസ്‌റ്റന്റ്‌ സെക്ഷൻ ഓഫീസറെ രക്ഷിക്കാൻ ഗവർണറുടെ നീക്കം. സർവകലാശാലയിലെ സംഘപരിവാർ സംഘടനാ നേതാവുകൂടിയായ ജെ നന്ദകുമാറിന്റെ സസ്‌പെൻഷൻ പിൻവലിപ്പിക്കാനാണ്‌ ചാൻസലർകൂടിയായ ഗവർണറുടെ നീക്കം. നന്ദകുമാറിനെതിരായ നടപടികളുടെ വിവരങ്ങളുമായി വ്യാഴാഴ്‌ച ലോക്‌ഭവനിലെത്താൻ വൈസ്‌ ചാൻസലറോട്‌ ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്‌.


ക്യാമ്പസിന്‌ പുറത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ്‌ കാലടി പൊലീസ്‌ നന്ദകുമാറിനെതിരെ കേസെടുത്തത്‌. സർവകലാശാലയുടെ അച്ചടക്കത്തിന്‌ വിരുദ്ധമായി പ്രവർത്തിച്ചതിന്‌ കഴിഞ്ഞ സെപ്‌തംബർ 17ന്‌ നന്ദകുമാറിനെ സസ്‌പെൻഡ്‌ ചെയ്‌തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കറുടെ നോമിനിയായി ഡോ. സിസ തോമസ്‌ വൈസ്‌ ചാൻസലറായതോടെയാണ്‌ സസ്‌പെൻഷൻ പിൻവലിപ്പിക്കാനുള്ള നീക്കം സംഘപരിവാർ സംഘടന ആരംഭിച്ചത്‌. വിശദാംശങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ട്‌ കഴിഞ്ഞദിവസമാണ്‌ വിസിക്ക്‌ ഗവർണറുടെ കത്ത്‌ ലഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home