"വാവർ തീവ്രവാദി", മുഖ്യമന്ത്രിമാർക്ക് അധിക്ഷേപം; വർഗീയവിഷം വിതറി സംഘപരിവാർ

പത്തനംതിട്ട: വർഗീയവിഷം വിതറിയും കേരളം, തമിഴ്നാട് മുഖ്യമന്ത്രിമാരെ അധിക്ഷേപിച്ചും പന്തളത്ത് സംഘപരിവാർ സംഘടനകളുടെ ശബരില സംരക്ഷണ സംഗമം. വാവർ തീവ്രവാദിയും മുസ്ലിം ആക്രമണകാരിയുമാണെന്ന് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദമ മഹർഷി സംമഗത്തിൽ പ്രസംഗിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും അധിക്ഷേപിച്ചായിരുന്നു തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് കെ അണ്ണാമല നടത്തിയ ഉദ്ഘാടന പ്രസംഗം. ശബരിമല നിലനിൽക്കുന്നതുകൊണ്ടാണ് ഹിന്ദുക്കൾ ഇവിടെ ശേഷിക്കുന്നത്, ഇല്ലെങ്കിൽ പണ്ടേ ഹൈന്ദവരെ ഏതെങ്കിലും വിഭാഗത്തിലേക്ക് മതം മാറ്റിയേനെയെന്ന് ശബരിമല അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റിയു സ്വാമി അയ്യപ്പദാസ് വിദ്വേഷ പരാമർശം നടത്തി.
ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘപരിവാർ സംഘടനകൾ വര്ഗീയലക്ഷ്യത്തോടെ ശബരില സംരക്ഷണ സംഗമവുമായി മുന്നോട്ടുവന്നത്. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കാനുള്ള ബൃഹദ് പദ്ധതികൾക്ക് രൂപംനൽകുന്നതായിരുന്നു പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരടക്കം 4126പേരാണ് അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്. ഇതിൽ 28 സംഘടനാ പ്രതിനിധികളുമുണ്ടായിരുന്നു. അമേരിക്ക, കാനഡ, യുകെ, ശ്രീലങ്ക, സിംഗപ്പുർ തുടങ്ങി 15 രാജ്യങ്ങളിൽനിന്ന് 182 പേരും സംഗമത്തിനെത്തി.









0 comments