ad
Deshabhimani

സതീശനെതിരെ കോൺ​ഗ്രസ്സിൽ ​ഗ്രൂപ്പ് പോര് കടുക്കുന്നു; സുധാകരന് പിന്നാലെ കെ സിയെ പുകഴ്ത്തി സന്ദീപ് വാര്യർ

satheesan.

കെ സി വേണുഗോപാൽ, സന്ദീപ് വാര്യർ, വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Apr 15, 2026, 10:43 PM | 1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ദിവസങ്ങൾ ബാക്കിനിൽക്കവേ കോൺ​ഗ്രസ്സിനുള്ളിലെ ​ഗ്രൂപ്പ് പോര് കടുക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും ഒതുക്കാൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തി സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.


രാജ്യത്ത് കോൺഗ്രസിനെ പുനഃസംഘടിപ്പിക്കാനും അധികാരത്തിൽ തിരിച്ചു കൊണ്ടുവരാനും പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാനും കെ സി വേണുഗോപാൽ നടത്തിയിട്ടുള്ള എഫർട്ട് കാണാതെ പോകരുതെന്നാണ് സന്ദീപ് വാര്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു സ്ഥാനാർത്ഥി എന്നുള്ള നിലയ്ക്ക് ഏറ്റവും മനോഹരമായി തെരഞ്ഞെടുപ്പിനെ കോർഡിനേറ്റ് ചെയ്തത് കെ സി വേണുഗോപാൽ ആയിരുന്നു എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നാണ് സ്നദീപ് വാര്യർ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ മാധ്യമ സ്ഥാപനങ്ങൾ നടത്തുന്നതും സമൂഹ മാധ്യമങ്ങൾ നടത്തുന്നതുമൊക്കെ ഈ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും സന്ദീപ് വാര്യർ പറയുന്നു.


ഏതാനും മണിക്കൂറുകൾക്ക് മുൻപ് കെ സുധാകരനും ഇതേ വാദങ്ങൾ നിരത്തി രം​ഗത്തെത്തിയിരുന്നു. നേരത്തെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ അർപ്പിച്ചിരുന്ന സുധാകരൻ, ബുധനാഴ്ച കെ സി വേണു​ഗോപാലിനെ പുകഴ്ത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.


'ഇന്ന് കേരളത്തിന് ആവശ്യം ദൂരദർശിയുള്ള നേതൃത്വമാണ്. കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ സി വേണുഗോപാലൻ ഉയരട്ടെ!'- കെ സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.


തന്നെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് വി ഡി സതീശനും സണ്ണി ജോസഫും എഐസിസി പ്രസിഡന്റിന്‌ അയച്ചെന്ന്‌ പ്രചരിക്കുന്ന കത്തുകൾ വ്യാജമല്ലെന്ന് സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രചരിക്കുന്ന കത്തിലെ വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കമാൻഡിലും പരാതി നൽകുമെന്നും സുധാകരൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home