മുസ്ലിങ്ങളെ ഭിന്നിപ്പിക്കുന്നത് ജമാഅത്തെയെന്ന് സമസ്‌ത

കോഴിക്കോട് : മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കത്തിൽ കരുതൽ വേണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ.
മുസ്ലിംലീഗിനെയും സമസ്‌തയെയും തമ്മിലടിപ്പിക്കുന്നതിന് പിന്നിലും ജമാഅത്തെയാണ്. മീഡിയാവണ്ണും മാധ്യമം പത്രവുമാണ് ഗൂഢാലോചനയുടെ ആസൂത്രകർ. നുണകൾ ബോധപൂർവം വാർത്തകളായി സൃഷ്‌ടിച്ച് പ്രചരിപ്പിക്കുകയാണ്. ജമാഅത്തെയുടെ ഗൂഢതന്ത്രങ്ങളിൽ ജാഗ്രത വേണം–- സമസ്‌ത യുവജനസംഘടനയായ എസ്‌വൈഎസിന്റെ സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സമസ്‌ത പ്രവർത്തകരുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി കള്ളക്കഥ പരത്തുന്നതും ജമാഅത്തെയാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
‘സമസ്‌തയുടെ പ്രധാന പ്രവർത്തകരുടെ പേരിൽ കള്ളഐഡി ഉണ്ടാക്കി അതുവഴി ലീഗ് നേതാക്കളെയും പാണക്കാട് തങ്ങളെയും അധിക്ഷേപിക്കുന്ന പ്രതികരണങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നുകൊണ്ടിരിക്കുന്നു. ഇതിന് സഹായകമായി മീഡിയ വൺ ചാനലും മാധ്യമം പത്രവും പൊതുവേദിയിലെ ചില പ്രമുഖ മുജാഹിദുകളും ഇവരോടൊപ്പം കൈകോർത്തു. ഇതാണ് നിലവിലെ സമസ്‌ത–- ലീഗ് പ്രശ്നം. സിഐസിയുമായുള്ള പ്രശ്‌നത്തിലാണ് ജമാഅത്തെ കളി പ്രകടമായത്. ഇപ്പോൾ വളാഞ്ചേരി മർക്കസുമായും ഇല്ലാക്കഥകൾ പരത്തുന്നു. ചതികൾ ഇനിയും നടക്കുമെന്നും ശ്രദ്ധ വേണം’–- ഹമീദ് ഫൈസി പറഞ്ഞു.









0 comments