ad
Deshabhimani

print edition സമസ്ത ശതാബ്ദി അന്താരാഷ്ട്ര 
സമ്മേളനത്തിന് തുടക്കം

samastha
വെബ് ഡെസ്ക്

Published on Feb 05, 2026, 02:06 AM | 1 min read


കുണിയ (കാസര്‍കോട്)

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് കുണിയയിൽ തുടക്കം. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാകയുയര്‍ത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിച്ച 99 പതാകകളും പിന്നാലെ ഉയര്‍ത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളുംചേര്‍ന്നാണ് 99 പതാക ഉയര്‍ത്തിയത്.


സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർ, പി പി ഉമര്‍ മുസ്ല്യാർ കൊയ്യോട്, എം ടി അബ്ദുല്ല മുസ്ല്യാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, കുമ്പോല്‍ അലി തങ്ങള്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.


എട്ടുവരെ കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലാണ് സമ്മേളനം. എട്ടിന്‌ വൈകിട്ട് നാലിന് സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ സർവകലാശാല റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home