ad
Deshabhimani

മാനസികാരോ​ഗ്യ അവസ്ഥകളെ പരിഹസിച്ചു

നടൻ സലിംകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി

Salim Kumar

എന്‍പിആര്‍ഡി (ഇടത്) സലിംകുമാര്‍ (വലത്)

വെബ് ഡെസ്ക്

Published on Mar 30, 2026, 06:26 PM | 1 min read

തിരുവനന്തപുരം: നടൻ സലിംകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദി ഡിസേബ്ൾഡ് (National Platform for the Rights of the Disabled) എൻപിആർഡി യാണ് നടനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. പറവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ മാനസികരോ​ഗവസ്ഥയെ പരിഹസിച്ചുകൊണ്ടുള്ള പരാമർശമാണ് പരാതിക്ക് അടിസ്ഥാനം.


കേരളത്തിൽ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേയ്ക്ക് അയക്കണമെന്നാണ് സലിംകുമാർ പ്രചാരണ വേളയിൽ പറഞ്ഞത്. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നതിനായി മാനസികാരോഗ്യ അവസ്ഥകളെ സലിം കുമാർ വളരെ തരംതാഴ്ന്ന രീതിയിൽ പരിഹസിച്ചു.


ഇത്തരം പ്രസ്താവനകൾ അരോചകം മാത്രമല്ല, അങ്ങേയറ്റം ദോഷകരവുമാണെന്നും ഇത് സമൂഹത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കെതിരെയുള്ള മുൻവിധികളെ ന്യായീകരിക്കാനും, അവരെ പൊതുമധ്യത്തിൽ പരിഹസിക്കുന്നത് സാധാരണ കാര്യമായി കാണുന്ന രീതിയെ പ്രോത്സാഹിപ്പിക്കാനും ഇടയാക്കുന്നുവെന്നും എൻപിആർഡി പരാതിയിൽ പറയുന്നു.





ഭിന്നശേഷിക്കാരുടെ അന്തസ്സും തുല്യതയും ഉറപ്പാക്കുന്നതിനായി വർഷങ്ങളായി നടന്നുവരുന്ന പോരാട്ടങ്ങളെ കൂടിയാണ് സലിംകുമാർ ഇത്തരം പ്രസ്താവനയിലൂടെ തകർക്കുന്നതെന്നും എൻപിആർഡ‍ി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഇത്തരം പ്രയോഗങ്ങൾ തുടരുന്നത് നിയമപരമായ സംരക്ഷണങ്ങളുടെ ലംഘനം മാത്രമല്ല, ജനാധിപത്യ പ്രക്രിയയിൽ പ്രതീക്ഷിക്കുന്ന മാന്യതയുടെയും ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാന മാനദണ്ഡങ്ങളെ തകർക്കുന്നതുമാണെന്നും പരാതിയിൽ പറയുന്നു.


കേരളത്തിൽ മാറ്റങ്ങൾ ഞെട്ടിച്ചുവെന്ന് തന്നോട് സുഹൃത്തിന്റെ മകൻ പറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ എടുത്തായിരുന്നു സലിംകുമാറിന്റെ പരിഹാസം. ആ കുട്ടിക്ക് മാനസിക രോ​ഗമാണെന്നും ഊളംപാറയിൽ വെച്ച് കണ്ടുവെന്നും ഷോക്കടിച്ചപ്പോൾ പയ്യന്റെ മാനസിക നില ശരിയായി എന്നുമാണ് സലിംകുമാർ യുഡിഎഫ് തെരഞ്ഞെ‌ടുപ്പ് യോ​ഗത്തിൽ പറഞ്ഞത്. ഇത് മാനസിക വെല്ലുവിളി നേരിടുന്നവർക്കെതിരെയുള്ള പരിഹാസമെന്ന് ചൂണ്ടിക്കാണിച്ചാണ് എൻപിആർഡി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home