print edition ശബരിമല നട ഇന്ന് തുറക്കും

ശബരിമല : തുലാമാസ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. തുലാം ഒന്നിന്(ഞായർ) രാവിലെ അഞ്ചിനാണ് ദർശനത്തിനായി നട തുറക്കുക. രാവിലെ 7.30ന് സോപാനത്ത് ശബരിമല മേൽശാന്തിയെയും മാളികപ്പുറം ക്ഷേത്രത്തിൽ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കി 22ന് രാത്രി പത്തിന് നടയടയ്ക്കും.









0 comments