Deshabhimani

print edition ശബരിമല നട 
നാളെ തുറക്കും

sabarimala
വെബ് ഡെസ്ക്

Published on Oct 16, 2026, 12:00 AM | 1 min read

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട ശനി വൈകിട്ട് അഞ്ചിന്‌ തുറക്കും. മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. തുലാം ഒന്നിന് (ഞായർ) രാവിലെ അഞ്ചിനാണ് ദർശനത്തിനായി നട തുറക്കുക. രാവിലെ 7.30ന്‌ സോപാനത്ത്‌ ശബരിമല മേൽശാന്തിയെയും മാളികപ്പുറം ക്ഷേത്രത്തിൽ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.


വർഷങ്ങൾക്കുശേഷം മഹാനവമി, വിജയദശമി ദിനങ്ങളിൽ ശബരിമല നട തുറക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ശനിയാഴ്‌ച മുഖ്യമന്ത്രി വി ഡി സതീശൻ, ദേവസ്വം മന്ത്രി കെ മുരളീധരൻ എന്നിവർ ശബരിമല ദർശനത്തിനെത്തും. തുലാമാസ പൂജകൾ പൂർത്തിയാക്കി 22ന് രാത്രി പത്തിന് നടയടയ്‌ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home