Deshabhimani

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു

sabarimala
വെബ് ഡെസ്ക്

Published on Oct 29, 2026, 10:56 AM | 1 min read

പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക്‌ തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്‌ രാവിലെ 10 മുതൽ ആരംഭിച്ചു. മൂന്ന്‌ പാതകൾ വഴി പ്രതിദിനം 80,000 പേർക്കാണ്‌ പ്രവേശനം. പ്രത്യേക ദിവസങ്ങളിൽ മാറ്റമുണ്ടാകും. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.


നിലയ്ക്കൽ –പമ്പ പാത വഴി 60,000 പേർക്കാണ്‌ ഒരു ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. എരുമേലി–കാനനപാത വഴിയും വണ്ടിപ്പെരിയാർ–സത്രം പാത വഴിയും ദിവസേന 3000 വീതം പേർക്കും ഓൺലൈനായി ടിക്കറ്റെടുക്കാം. നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ്‌ സ‍ൗകര്യമുണ്ട്‌.


എന്നാൽ പമ്പയിലെ സ്പോട്ട് ബുക്കിങ്‌ കേന്ദ്രം ഹൈക്കോടതി ഉത്തരവനുസരിച്ച്‌ ഒഴിവാക്കി. നിലയ്ക്കൽ വഴി പ്രതിദിനം 10,000 പേർക്കും എരുമേലിയിലെയും വണ്ടിപ്പെരിയാറിലെയും സ്‌പോട്ട്‌ ബുക്കിങ്‌ കേന്ദ്രങ്ങൾ വഴി പ്രതിദിനം 2000 വീതം പേർക്കും പ്രവേശനം നൽകും. ചിത്തിര ആട്ട തിരുനാളിനായി നവംബർ ആറിന്‌ നട തുറക്കും. മണ്ഡലപൂജ മഹോത്സവത്തിനായി നവംബർ 16ന്‌ തുറക്കുന്ന നട ഡിസംബർ 27നാണ്‌ അടയ്‌ക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home