print edition ശബരിമല തീർഥാടനം; ഓൺലൈൻ ബുക്കിങ്ങിന് 400 മുറി

പത്തനംതിട്ട: ശബരിമലയിൽ തീർഥാടനകാലത്ത് മുറി ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഓൺലൈനാകുന്നു. തുലാമാസ പൂജ മുതൽ 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാനാകും. നിലവിൽ 190 മുറികളാണ് ഓൺലൈനിൽ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴി നേരിട്ടാണ് അനുവദിച്ചിരുന്നത്. ഓൺലൈൻ സേവനം വർധിപ്പിക്കുകയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനത്തെ തുടർന്നാണ് മുറികളുടെ എണ്ണം 400 ആക്കിയത്. പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലെ പത്ത് മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം.
www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ബുക്കിങ്ങിനിടെ വെബ്സൈറ്റിലെ തിരക്കുമൂലം പണം അക്കൗണ്ടിൽനിന്ന് പോകുന്ന സാഹചര്യമുണ്ടായാൽ രേഖകൾ സഹിതം [email protected] എന്ന ഇ–മെയിൽ വിലാസത്തിൽ പരാതിയറിയിക്കണം. തുലാമാസ പൂജയോടനുബന്ധിച്ചുള്ള ഓൺലൈൻ ബുക്കിങ് ബുധൻ രാവിലെ ഏഴിന് ആരംഭിക്കും.









0 comments