print edition മണ്ഡല മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ്ങ് വ്യാഴാഴ്ച; പ്രതിദിനം പ്രവേശനം 80,000 പേർക്ക്

പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്ങ് വ്യാഴം രാവിലെ 10ന് . www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. നിലയ്ക്കൽ–പമ്പ പാത വഴി 60,000 പേർക്കാണ് ഒരു ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. എരുമേലി കാനനപാത വഴി 3000, വണ്ടിപ്പെരിയാർ- സത്രം പാത വഴി 3000 എന്നിങ്ങനെ ഓൺലൈനായി ടിക്കറ്റെടുക്കാം.
നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഉണ്ടാവും. നിലയ്ക്കൽ വഴി പ്രതിദിനം 10,000 പേർക്കും എരുമേലിയിലെയും വണ്ടിപ്പെരിയാറിലെയും സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 2000 വീതം പേർക്കും പ്രവേശനം നൽകും.
ഇത്തരത്തിൽ ദിവസവും 80,000 പേർക്കാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുക. പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രം ഹൈക്കോടതി ഉത്തരവനുസരിച്ച് ഒഴിവാക്കി. ചിത്തിര ആട്ട തിരുനാളിനായി നവംബർ ആറിന് തുറക്കുന്ന നട ഏഴിന് അടയ്ക്കും. പിന്നീട് മണ്ഡലപൂജ മഹോത്സവത്തിനായി 16ന് തുറക്കുന്ന നടഡിസംബർ 27നാണ് അടയ്‌ക്കുക.









0 comments