ad
Deshabhimani

print edition ശബരിമല സ്വർണമോഷണക്കേസ് അന്വേഷണം 29 നകം 
പൂർത്തിയാക്കണം; ഹൈക്കോടതി

Highcourt
വെബ് ഡെസ്ക്

Published on Jun 19, 2026, 12:00 AM | 1 min read

കൊച്ചി: ശബരിമല സ്വർണമോഷണക്കേസിൽ എസ്ഐടി അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധിയും എസ്ഐടി അന്ന് അറിയിക്കണം. ഇനിയും സമയം നീട്ടിനൽകാനാകില്ലെന്നും ജസ്റ്റിസുമാരായ വി രാ‌ജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി.


കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. 2025ൽ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണംപൂശാൻ കൊണ്ടുപോയ കേസിൽ ഉൾപ്പെട്ടവരുടെ പങ്ക് വിശദമാക്കിയും സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. ദ്വാരപാലക ശിൽപ്പങ്ങൾ കഴിഞ്ഞവർഷം ചെന്നൈയിൽ എത്തിച്ചതുസംബന്ധിച്ചാണ് അന്വേഷണമെന്ന്‌ ഉദ്യോഗസ്ഥൻ എസ് ശശിധരൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home