ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പ്‌: ആരേയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ

MVGovindan
വെബ് ഡെസ്ക്

Published on Nov 11, 2025, 08:22 PM | 1 min read

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പ്‌ നടത്തിയ എല്ലാവരേയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഘട്ടത്തിൽ തന്നെ ഇ‍ൗ അഭിപ്രായം വ്യക്തമായി ഞങ്ങൾ പറഞ്ഞിട്ടുണ്ട്‌. അയ്യപ്പന്റെ തരി സ്വർണമെടുത്തവർ ആരായാലും അവരെ ഒരു തരത്തിലും സംരക്ഷിക്കില്ല. ഞങ്ങൾക്ക്‌ ഇതിൽ ഒന്നും മറച്ചുവയ്ക്കാനുമില്ല.


എന്നാൽ, നേരത്തെ അറസ്‌റ്റിലായ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ആരുമായി ബന്ധമുള്ളവരാണെന്ന്‌ വ്യക്തമായതാണ്‌. കോൺഗ്രസുമായി അവർക്കുള്ള ബന്ധം ചർച്ചയാക്കാനും മാധ്യമങ്ങൾ തയ്യാറായിട്ടില്ല. അന്വേഷണം കേന്ദ്രത്തെ ഏൽപ്പിക്കണമെന്ന്‌ പറയുന്ന ബിജെപി നേതാവ്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ ലക്ഷ്യം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം തടയലാണ്‌. അത്‌ ആരെയൊക്കെയോ സംരക്ഷിക്കാനാണെണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home