ad
Deshabhimani

തന്ത്രിയുടെ ജാമ്യം ; കൊള്ളക്കാരെ വെള്ളപൂശാൻ 
'കൂട്ടുകൃഷി'

print edition സ്വർണമോഷണം തന്ത്രിയുടെ അറിവോടെ ; വാജിവാഹന കൈമാറ്റവും പണമിടപാടും ദുരൂഹം

kandararu rajeevaru
വെബ് ഡെസ്ക്

Published on Feb 23, 2026, 02:33 AM | 3 min read


തിരുവനന്തപുരം

ശബരിമല സ്വർണ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ തന്ത്രി കണ്ഠര് രാജീവർക്ക് കട്ടിളപ്പാളി, ശിൽപ്പപാളികളിലെ സ്വർണമോഷണത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് എസ്ഐടി. കേസിലെ മുഖ്യപ്രതികളുടെ സഹായത്തോടെ തന്ത്രിക്ക് സാമ്പത്തിക നേട്ടമുണ്ടായെന്നതിനും തെളിവുണ്ട്.


കൂടുതൽ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കവെയാണ് കേസിൽ കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക്‌ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനും എസ്ഐടി നീക്കമുണ്ട്. ജനുവരി ഒന്പതിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം കേസിന്റെ മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതി ബെഞ്ചിനെ എസ്ഐടി അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാട്‌ അടക്കമുള്ള തെളിവുകളും കൈമാറി. ഇത് അംഗീകരിച്ച ഹൈക്കോടതി അന്വേഷണം ശാസ്‌ത്രീയവും നിഷ്‌പക്ഷവുമാണെന്ന് വിലയിരുത്തിയിരുന്നു. ഈ തെളിവുകളുടെകൂടി അടിസ്ഥാനത്തിലാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിയെ റിമാൻഡ് ചെയ്തത്. കേസിൽ എസ്ഐടി തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങാനിരിക്കെ അസാധാരണ പരാമർശങ്ങളോടെ അതേ കോടതിയാണ് ജാമ്യം അനുവദിച്ചത്. സാധാരണ ജാമ്യാപേക്ഷകളിൽ പ്രതിക്കെതിരായ എല്ലാ തെളിവുകളും അന്വേഷക സംഘം കോടതിയിൽ നൽകാറില്ല. ഇത് തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ വഴി തെറ്റിക്കാനും കാരണമാകും.


സ്വര്‍ണമോഷണത്തിന്‌ ദേവപ്രശ്നം മറയാക്കിയെന്നും തന്ത്രിപദവി ഉപയോഗിച്ച് കൂടുതൽ തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടെന്നും വിവരമുണ്ട്. ക്ഷേത്രത്തിലെ അവസാനവാക്കായ തന്ത്രി കേസിൽ പതിമൂന്നാം പ്രതിയാണ്. 2017ൽ പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ പഴയ കോടിമരത്തിലെ വാജിവാഹനം ദേവസ്വം മാന്വൽ ലംഘിച്ച് കണ്ഠര് രാജീവര് കൊണ്ടുപോയതും ദുരൂഹമാണ്. ഇത് ഇതരസംസ്ഥാന വ്യവസായിക്ക് നൽകിയെന്നും സ്വർണക്കൊള്ള പുറത്തായതോടെ തിരികെവാങ്ങിയെന്നും എസ്ഐടിക്ക് വിവരം ലഭിച്ചിരുന്നു. ശബരിമല സ്വർണ മോഷണക്കേസിൽ അന്വേഷണം ആരംഭിച്ചശേഷം, തന്റെ കൈവശമുള്ള വാജിവാഹനം തിരികെവാങ്ങാനാവശ്യപ്പെട്ട്‌ ബോർഡിന് കത്ത് നൽകിയത്‌ കേസിൽനിന്ന് രക്ഷപ്പെടാനാണെന്നാണ് വി
വരം.


ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപാളിയുടെ ശോഭ മങ്ങിയെന്നും സ്വർണം പൂശണമെന്നും പറഞ്ഞത് തന്ത്രിയാണ്‌. ഇവ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതിയും വാങ്ങി. ശിൽപ്പങ്ങൾ ഇളക്കാൻ പൂജ നടത്തിയതും പാളികൾ ആദ്യം ഇളക്കിയതും തന്ത്രിയാണ്. തിരിച്ച്‌ സ്ഥാപിക്കുമ്പോഴും തന്ത്രി പൂജ നടത്തി.ശബരിമല ക്ഷേത്രത്തിലെ താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ച കണ്ഠര് രാജീവര് 1998 -–1999ൽ യുബി ഗ്രൂപ്പ് ശബരിമല ശ്രീകോവിലിൽ സ്വർണം പൊതിയുന്പോഴും തന്ത്രിയായിരുന്നു.


തിരുവല്ലയിലെ സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. സ്വർണപ്പണയ വായ്‌പ നൽകുകയും ഇരട്ടിപ്പലിശ വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്ന സ്ഥാപനം പൂട്ടിയിട്ട്‌ വർഷങ്ങളായി. സ്ഥാപനത്തിനെതിരെ വിജിലൻസ്‌, ക്രൈംബ്രാഞ്ച്‌ അന്വേഷണവും നടക്കുന്നു. നിക്ഷേപിച്ച വലിയ തുക നഷ്‌ടമായിട്ടും തന്ത്രി പരാതി നൽകാൻ തയ്യാറാകാതിരുന്നതും എസ്‌ഐടിയുടെ സംശയം ബലപ്പെടുത്തി.


തന്ത്രിയുടെ ജാമ്യം ; കൊള്ളക്കാരെ വെള്ളപൂശാൻ 
'കൂട്ടുകൃഷി'

തന്ത്രി കണ്ഠര്‌ രാജീവർക്ക്‌ ജാമ്യം ലഭിച്ചതിന്റെ മറവിൽ പോറ്റിയെ കേറ്റിയതും കൊടിമരം മാറ്റിയ വകയിൽ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ കൊള്ളയും മറയ്ക്കാൻ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും കൂട്ടുകൃഷി. തന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നതിനാലാണ്‌ വിജിലൻസ്‌ കോടതി പറഞ്ഞുവിട്ടതെന്നാണ്‌ പ്രചാരണം.


എങ്കിൽ, എന്തിന്‌ ഇത്രദിവസം കോടതി ജയിലിലിട്ടുവെന്ന ചോദ്യത്തിന്‌ ഉത്തരവുമില്ല.

ജാമ്യം നൽകുന്നതും കേസിന്റെ തെളിവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന്‌ അറിയാത്തവരല്ല വ്യാജപ്രചാരകർ. വിദേശ ഇടപാടുകളുണ്ടെന്ന്‌ സംശയിക്കുന്നതും സങ്കീർണവുമായ കേസായതിനാൽ തെളിവ്‌ ശേഖരിക്കുന്നതിന്‌ എസ്‌ഐടി ക്ക്‌ കൂടുതൽ സമയം അനുവദിച്ചത്‌ ഹൈക്കോടതിയാണ്‌.


സ്വർണക്കൊള്ളയ്ക്കും തട്ടിപ്പുകൾക്കും ഉത്തരവാദിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത്‌ യുഡിഎഫ്‌ ഭരണത്തിൽ തന്ത്രിയുടെ ശുപാർശയിലാണെന്ന്‌ വ്യക്തമായതാണ്‌. പിന്നീട്‌ പോറ്റി വൻകിട സ്പോൺസറായി മാറി. ദ്വാരപാലക ശിൽപങ്ങളും പാളികളും മറ്റും പോറ്റി തനിച്ച്‌ സ്വർണം പൂശാൻ നിരന്തരം കോണ്ടുപോയി. അതിനെല്ലാം മഹസറിൽ ഒപ്പിട്ടത്‌ തന്ത്രി. ഇദ്ദേഹം അനധികൃത സ്വത്ത്‌ സമ്പാദനം നടത്തിയതായും കണ്ടെത്തി. ശബരിമല മേൽശാന്തിയുടെ പരിവേഷത്തിൽ കറങ്ങി ഉണ്ണിക്കൃഷ്ണൻപോറ്റി തട്ടിപ്പുകളും നടത്തി.


തന്ത്രിയുടെ മറവിൽ മാധ്യമങ്ങൾ ഒളിക്കുന്നത്‌ കൊടിമരം മാറ്റിയ കേസിലെ അന്വേഷണ പുരോഗതിയാണ്‌. സംഭാവനയായി കിട്ടിയ കോടിക്കണക്കിന്‌ രൂപയുടെ സ്വർണം മുക്കി. അന്നത്തെ ബോർഡംഗമായിരുന്ന കോൺഗ്രസ്‌ രാഷ്‌ട്രീയകാര്യസമിതിയംഗം അജയ്‌ തറയിൽ ഉൾപ്പെടെയുള്ളവർ നിയമത്തിന്റെ മുന്നിലേക്ക്‌ വരികയാണ്‌. അതിനെ ദുർബലമായ വാദങ്ങളുയർത്തി മറയ്ക്കാനാകില്ല. ഫലത്തിൽ മാധ്യമ വെപ്രാളം ചെന്നെത്തുക തന്ത്രിയെ ഉടനെ വീണ്ടും ജയിലിലേക്ക്‌ അയക്കുന്നതിലായിരിക്കും.


സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെടുത്തി തന്ത്രിയുടെ അറസ്‌റ്റിനെ ദുർവ്യാഖ്യാനിക്കുന്നതും രാഷ്‌ട്രീയ പാപ്പരത്തമാണ്‌. സുപ്രീം കോടതിവിധി രാജ്യത്തെ നിയമമാണ്‌. അതേ വിധിയിലെ പുനഃപരിശോധനാ ഹർജികൾ കേൾക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനത്തിലേക്ക്‌ പോവുകയാണ്‌. സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ ഇക്കാര്യത്തിൽ നയപരമായ ഒരു തീരുമാനവും എടുക്കാനാകില്ല. വിധിവന്നപ്പോൾ കൈയടിച്ച്‌ സ്വീകരിച്ച കോൺഗ്രസും ബിജെപിയുമാണ്‌ നാല്‌ വോട്ടിന്‌ വേണ്ടി മലക്കം മറിഞ്ഞത്‌.


എസ്‌ഐടി അപ്പീൽ ; സർക്കാർ അഭിപ്രായം പറയേണ്ട കാര്യമില്ല : മന്ത്രി പി രാജീവ്‌

ശബരിമല സ്വർണക്കവർച്ച കേസിൽ തന്ത്രി കണ്‌ഠര്‌ രാജീവരുടെ ജാമ്യത്തിനെതിരെ എസ്‌ഐടി സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാർ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന്‌ നിയമ മന്ത്രി പി രാജീവ്‌. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനാണ് കേസിന്റെ മേൽനോട്ടം. ഡിവിഷൻ ബെഞ്ചിലേക്കാണ്‌ എസ്‌ഐടിയുടെ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട്‌ വരുന്നത്‌.


പ്രതികളുടെ അറസ്‌റ്റ്‌ ശരിയല്ലെങ്കിൽ അഭിപ്രായം പറയേണ്ടത്‌ ഡിവിഷൻ ബെഞ്ചാണെന്നും പി രാജീവ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. തന്ത്രിക്ക് ജാമ്യം അനുവദിച്ചുള്ള വിജിലൻസ്‌ കോടതി ഉത്തരവിൽ അസാധാരണത്വമുണ്ട്‌. എസ്‌ഐടിയുടെ അന്വേഷണം ശരിയായ രീതിയിലാണെന്ന്‌ ഹൈക്കോടതി ഡിവിഷൻബെഞ്ച്‌ പറഞ്ഞിട്ടുണ്ട്‌. ഒരു തെളിവുമില്ല എന്നാണ്‌ വിജിലൻസ്‌ കോടതി പറഞ്ഞത്‌. എന്നാൽ, ഇന്നത്തെ സംവിധാനത്തിൽ സുപ്രീംകോടതിക്കേ അത്‌ പറയാൻ അധികാരമുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home