print edition ആടിയ ശിഷ്ടം നെയ്യ് കേസ്: പുനഃപരിശോധിക്കണമെന്ന് ഹെെക്കോടതി

ഫയൽ ചിത്രം
കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിലെ ക്രമക്കേട് സീനിയർ ഉദ്യോഗസ്ഥനെ നിയോഗിച്ച് പുനഃപരിശോധിപ്പിക്കണമെന്ന് ഹെെക്കോടതി. വിജിലൻസ് പ്രത്യേക സംഘത്തിന്റെ അന്വേഷണം അപര്യാപ്തമാണെന്നും നിരീക്ഷിച്ചു.
തുടർനടപടി അവസാനിപ്പിച്ച് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷകസംഘം അനുമതി തേടിയതിൽ അതൃപ്തിയറിച്ച ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് പുനഃപരിശോധനയ്‌ക്ക് ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറോട് കോടതി നിർദേശിച്ചു.
അഭിഷേക നെയ്യ് വിൽപ്പനയിലെ ക്രമക്കേടിലൂടെ കഴിഞ്ഞ സീസണിൽ മാത്രം 17.14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.
വിജിലൻസ് അ ന്വേഷണത്തിൽ ക്ഷേത്രം ജീവനക്കാരായ 43പേരെ പ്രതിചേർത്തിരുന്നു. എന്നാൽ, ഭരണപരമായ വീഴ്ചകളും റെക്കാഡുകൾ സൂക്ഷിക്കുന്നതിലെ പിഴവുകളുമാണ് കാരണമെന്ന് വിലയിരുത്തി പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്‌പി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
എന്നാൽ, ടെമ്പിൾ ഓഫീസർമാരും എക്സിക്യുട്ടീവ് ഓഫീസറും കൗണ്ടർ ജീവനക്കാരും ശാന്തിക്കാരുമാണ് പ്രതിസ്ഥാനത്തെന്നും പണം തട്ടിയെടുത്ത രീതി, പങ്ക് എന്നിവ മികച്ച രീതിയിൽ അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് ജൂലൈ 15ന് പരിഗണിക്കും.










0 comments