ad
Deshabhimani

print edition ഡോക്‌ടർമാരെ സ്വന്തമായി കണ്ടെത്തണമെന്ന ഉത്തരവ്‌: ശബരിമല തീർഥാടകരോടുള്ള അവഹേളനം

Sabarimala.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 15, 2026, 12:01 AM | 1 min read

കൊല്ലം: ശബരിമലയിൽ തീർഥാടനകാല സേവനത്തിന്‌ ഡോക്‌ടർമാരെയും അനുബന്ധ ജീവനക്കാരെയും ദേവസ്വം ബോർഡ്‌ സ്വന്തംചെലവിൽ കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ്‌ ശബരിമലയോടും തീർഥാടകരോടുമുള്ള അവഹേളനമാണെന്ന്‌ തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാരസഭ. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ ശബരിമലയിൽ ഇതര സംസ്ഥാനങ്ങളിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കോടിക്കണക്കിനു തീർഥാടകരാണ്‌ എത്തുന്നത്.


ഇവരുടെ ചികിത്സയ്‌ക്കായി മുൻ സർക്കാരുകൾ അലോപ്പതി– ആയുർവേദ ആശുപത്രി, കാർഡിയോളജി സെന്റർ തുടങ്ങിയവ സ്ഥാപിക്കുകയും ആവശ്യാനുസരണം ഡോക്‌ടർമാരെ നിയമിക്കുകയും ചെയ്‌തിരുന്നു.

കേവല രാഷ്‌ട്രീയതാൽപ്പര്യം മുൻനിർത്തിയുള്ള ഉത്തരവ്‌ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന്‌ പ്രചാരസഭ തയ്യാറാകുമെന്ന്‌ ചെയർമാൻ ആർ ഷാജി ശർമയും ജനറൽ കൺവീനർ ആനയറ ചന്ദ്രനും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home