print edition സന്നിധാനത്ത് തിരക്ക് തുടരുന്നു ; നിയന്ത്രണത്തിന് പൊലീസിനൊപ്പം ആർഎഎഫും

ശബരിമല സന്നിധാനത്തും മാളികപ്പുറത്തും ദർശനം നടത്തി മടങ്ങുന്ന തീർഥാടകർ
ശബരിമല
മകരവിളക്ക് ഉത്സവത്തിന് നട തുറന്നത് മുതലുള്ള തിരക്ക് ശബരിമലയിൽ വെള്ളിയാഴ്ചയും തുടർന്നു. വൈകിട്ട് ആറുവരെയുള്ള കണക്ക് പ്രകാരം 72,795 പേരാണ് പമ്പ വഴി മലകയറിയത്. മകരവിളക്ക് അടുക്കുന്നതോടെ തീർഥാടകരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് കണക്കു കൂട്ടൽ.
ആൾക്കൂട്ട നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാൻ പൊലീസിനൊപ്പം ദ്രുതകർമസേനയുടെ (ആർഎഎഫ്) 140 പേരുടെ ബറ്റാലിയനും സന്നിധാനത്ത് എപ്പോഴും തയ്യാറാണ്. മരക്കൂട്ടം, നടപ്പന്തൽ, തിരുമുറ്റം, ഡിഫെൻസ് മോർച്ച, സന്നിധാനം, ഭസ്മക്കുളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ് ആർഎഎഫിന്റെ പ്രധാന ഡ്യൂട്ടി പോയിന്റുകൾ. മകരവിളക്ക് പ്രമാണിച്ച് കൂടുതൽ സേനാംഗങ്ങളെ നിയോഗിക്കുമെന്നും ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാം അറിയിച്ചു.










0 comments