ശബരി റെയിൽപ്പാത ; ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് കേരളം

തിരുവനന്തപുരം
അങ്കമാലി–എരുമേലി - ശബരി റെയിൽപാതയ്‌ക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ തയ്യാറായി സംസ്ഥാനസർക്കാർ. പദ്ധതിയുടെ നിർമാണ ചെലവിന്റെ പകുതി വഹിക്കണമെന്ന റെയിൽവേയുടെ ആവശ്യം മന്ത്രിസഭ അംഗീകരിക്കും. ഇതിനായി 1200 കോടി വേണ്ടിവരുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ ചെലവ് 3802 കോടിയാണ്. 1900 കോടി രൂപ കേരളം എടുക്കേണ്ടിവരും.
ഭൂമി ഏറ്റെടുക്കാനായി റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക യൂണിറ്റ് രൂപീകരിച്ചേക്കും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ നിർത്തലാക്കിയ ലാൻഡ് അക്വിസിഷൻ ഓഫീസുകൾ പുനരാരംഭിക്കും. ശബരിപാതയ്ക്കുവേണ്ടി മൂന്ന് ജില്ലകളിലായി 416 ഹെക്ടറോളം ഭൂമി വേണ്ടി വരും. എറണാകുളം ജില്ലയിലെ 152 ഹെക്ടറിൽ 24.40 ഹെക്ടർ നേരത്തേ ഏറ്റെടുത്തിരുന്നു. അങ്കമാലി മുതൽ എരുമേലി വരെ 111.48 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാത. എട്ട് കിലോമീറ്റർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്‌ക്കും ഇടയിൽ ഏഴ് കിലോമീറ്റർ പാത നിർമാണവും കാലടി സ്‌റ്റേഷന്റെ നിർമാണവും പൂർത്തിയായി.








0 comments