മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ 
മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ 
 കൂടിക്കാഴ്ചയിലാണ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ 
 തീരുമാനമായത്‌

ശബരി പാതയിൽ ചൂളംവിളി ഉയരും

sabari rail kerala
വെബ് ഡെസ്ക്

Published on Jun 05, 2025, 12:48 AM | 1 min read


കാലടി

മധ്യകേരളത്തിന്റെ വളർച്ചയ്‌ക്ക് ഗതിവേഗംപകരുന്ന അങ്കമാലി–എരുമേലി ശബരി പാതയ്‌ക്ക്‌ കാൽനൂറ്റാണ്ടിനുശേഷം ചൂളംവിളി ഉയരുമെന്ന ആഹ്ലാദത്തിൽ സംസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ഡൽഹിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് കാലങ്ങളായി അവഗണനയിലായിരുന്ന പാതയ്‌ക്ക്‌ പച്ചക്കൊടി ഉയർന്നത്‌.


എറണാകുളം,ഇടുക്കി,കോട്ടയം ജില്ലകളിലൂടെ കടന്നുപോകുന്ന പാത വിഭാവനംചെയ്തത് 1997ലാണ്. തുടങ്ങിയതുമുതൽ ആരംഭിച്ച അവഗണന 28 വർഷം പിന്നിട്ടു. യുപിഎ സർക്കാരിന്റെ അലംഭാവസമീപനം ബിജെപി സർക്കാരും തുടർന്നു. ഒടുവിൽ കഴിഞ്ഞവർഷം പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3810 കോടി രൂപയാണ് ചെലവ്. പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ ചെലവാക്കാമെന്ന്‌ ഉറപ്പുനൽകിയിട്ടും കേന്ദ്ര അവഗണിച്ചു.


അങ്കമാലിയിൽനിന്ന്‌ തുടങ്ങി കാലടി,പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ,തൊടുപുഴ, രാമപുരം, ഭരണങ്ങാനം, കാഞ്ഞിരപ്പിള്ളി വഴി എരുമേലിയിൽ എത്തുന്ന 111 കിലോമീറ്റർ പാതയാണിത്‌. 14 റെയിൽവേ സ്റ്റേഷനുകളും ഉണ്ടാകും. പെരിയാർ, മൂവാറ്റുപുഴയാർ, തൊടുപുഴയാർ, കാളിയാർ എന്നിവയ്‌ക്കു കുറുകെ വലിയ പാലങ്ങളും തോടുകൾക്കു കുറുകെ ചെറിയ പാലങ്ങളും ഉണ്ടാകും.


അങ്കമാലിമുതൽ കാലടിവരെ ഏഴു കിലോമീറ്റർ ട്രാക്കും കാലടിയിൽ റെയിൽവേ സ്‌റ്റേഷനും പെരിയാറിന് കുറുകെ ഒരുപാലവും നിർമിച്ചു. കാലടിമുതൽ രാമപുരംവരെ 70 കിലോമീറ്ററിൽ സ്ഥലമേറ്റെടുപ്പിനുള്ള സർവേനടപടി യുംപൂർത്തിയായി. വ്യവസായ പുരോഗതിക്കും ശബരിപാത വഴിയൊരുക്കും.


ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന അങ്കമാലി,കാലടി,പെരുമ്പാവൂർ, മൂവാറ്റുപുഴ പട്ടണങ്ങൾക്ക് ശാപമോക്ഷമാകും. മൂന്നാർ, തേക്കടി, വാഗമൺ, ഗവി എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും മലയാറ്റൂർ, കാലടി ആദിശങ്കര ക്ഷേത്രം, കാഞ്ഞൂർ സെന്റ്‌ സെബാസ്റ്റ്യൻസ്‌ പള്ളി, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, ഭരണങ്ങാനംപള്ളി, കോതമംഗലം ബാവ പള്ളി എന്നിവിടങ്ങളിലേക്കുമുള്ള യാത്രകളും എളുപ്പമാകും.


sabari



deshabhimani section

Related News

View More
0 comments
Sort by

Home