എസ് സതീഷ് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി

എസ് സതീഷ്
കൊച്ചി: സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
എസ് സതീഷ്, എം പി പത്രോസ്, പി ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ എൻ ഉണ്ണികൃഷ്‌ണൻ, സി കെ പരീത്, സി ബി ദേവദർശനൻ, ആർ അനിൽകുമാർ, ടി സി ഷിബു, പുഷ്‌പദാസ്, കെ എസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. കെ എസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് പുതുമുഖങ്ങൾ.
യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം സ്വരാജ്, സി എൻ മോഹനൻ, കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി എം ദിനേശ്‌മണി, കെ ചന്ദ്രൻപിള്ള, എസ് ശർമ, എം അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലത്തെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എസ് സതീഷ് ഡിവൈഎഫ്‌ഐ വായനശാലപ്പടി യൂണിറ്റ് സെക്രട്ടറിയായാണ് പ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുവധാരയുടെ മാനേജരായും പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്.
വിരുത്തേലിമറ്റത്തില്‍ ശശിധരന്‍ നായരുടെയും ലളിതയുടെയും മകനാണ്. ഭാര്യ: ആര്യ. മക്കള്‍: വൈഗ. നദിയ.








0 comments