Deshabhimani

മെയ് 30 ന് മോഹൻലാൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും

എസ്‌ ഹരീഷിനും ഫാസിൽ മുഹമ്മദിനും പി എസ്‌ റഫീക്കിനും പത്മരാജന്‍ പുരസ്‌കാരം

padmarajan awards
വെബ് ഡെസ്ക്

Published on May 23, 2025, 03:28 PM | 1 min read

തിരുവനന്തപുരം: പി പത്മരാജൻ ട്രസ്‌റ്റിന്റെ 2024ലെ മികച്ച നോവൽ, കഥ, തിരക്കഥ, ചലച്ചിത്ര സംവിധാനം, പുതുമുഖ നോവലിസ്‌റ്റ്‌ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിൽ മുഹമ്മദിനാണ്‌ മികച്ച ചലച്ചിത്രത്തിനും തിരക്കഥയ്‌ക്കുമുള്ള പുരസ്‌കാരം. 40000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.


എസ്‌ ഹരീഷിന്റെ പട്ടുനൂൽപ്പുഴുവാണ്‌ മികച്ച നോവൽ. 20000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. പി എസ്‌ റഫീക്കിനാണ്‌(ഇടമലയിലെ യാക്കൂബ്‌) ചെറുക്കഥ പുരസ്‌കാരം.15000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.


പുതുമുഖ രചയിതാവിനുള്ള ആദ്യരചനയ്‌ക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ടെയ്‌ൽസ്‌ ഓഫ്‌ ഇന്ത്യ പുരസ്‌കാരത്തിന്‌ ഐശ്വര്യ കമല(നോവൽ വൈറസ്‌) അർഹയായി. ബോയിങ്‌ വിമാനത്തിന്റെ വാലറ്റത്തിന്റെ മാതൃകയിൽ പളുങ്കിൽ തീർത്ത അവാർഡ്‌ ശിൽപ്പവും എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ്‌ നടത്തുന്ന സ്ഥലങ്ങളിൽനിന്നും പുരസ്‌കാരജേതാവ്‌ തെരഞ്ഞെടുക്കുന്ന ഏത്‌ സ്ഥലത്തേക്കും തിരിച്ചുമുള്ള സൗജന്യ വിമാന ടിക്കറ്റുമാണ്‌ അവാർഡ്‌.


ഉണ്ണി ആർ അധ്യക്ഷനും ജി ആർ ഇന്ദുഗോപൻ, പ്രദീപ്‌ പനങ്ങാട്‌ എന്നിവർ അംഗങ്ങളുമായുള്ള സമിതി സാഹിത്യപുരസ്‌കാരങ്ങളും ടി കെ രാജീവ്‌കുമാർ അധ്യക്ഷനും വിജയകൃഷ്‌ണൻ, എസ്‌ കുമാർ എന്നിവർ അടങ്ങുന്ന സമിതി ചലച്ചിത്ര പുരസ്‌കാരങ്ങളും നിർണയിച്ചത്‌.


അവാർഡ് ദാനം 30 ന് മോഹൻലാൽ നിർവ്വഹിക്കും


30 ന്‌ വൈകിട്ട്‌ 5.30 ന്‌ ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മോഹൻലാൽ അവാർഡുകൾ സമ്മാനിക്കും. തുടർന്ന്‌ ഫെമിനിച്ചി ഫാത്തിമ പ്രദർശിപ്പിക്കും. പ്രവേശനം പാസ്‌ മുഖേന. വാർത്താസമ്മേളനത്തിൽ പത്‌മരാജൻ ട്രസ്‌റ്റ്‌ ചെയർമാൻ വിജയകൃഷ്‌ണൻ, ജനറൽ സെക്രട്ടറി പ്രദീപ്‌ പനങ്ങാട്‌,പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മി, എയർഇന്ത്യ എക്‌സ്‌പ്രസ്‌ കോർപറേറ്റ്‌ കമ്മ്യൂണിക്കേഷൻ ഹെഡ്‌ പി ജി പ്രഗീഷ്‌ തുടങ്ങിയവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

crime branch

01

print edition കോടതി തീർപ്പാക്കിയ പരാതികളിലും ക്രൈംബ്രാഞ്ച് അന്വേഷണം
ration rice

02

print edition ഉദ്യോഗസ്ഥ വീഴ്‌ചയിൽ 
അന്വേഷണമില്ല: റേഷൻ കടകളിൽ 7166 കിലോ മോശം അരി
Onion Price Inflation

03

print edition സവാളയിൽ 
സർവത്ര പാളി
m v govindan

04

print edition സരൾ, മാരിടൈം ബില്ലുകൾ 
കേരളത്തിന്‌ അപകടകരം
sfi

05

print edition തെളിഞ്ഞത്‌ ഐക്യപോരാട്ടത്തിന്റെ ശക്തി: ജാമിയയിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് എസ്എഫ്ഐ
deshabhimani section

Recommended

Deshabhimani
Home