print edition ഓടിക്കൊണ്ടിരുന്ന കാർ കത്തി

ഉച്ചക്കടയ്ക്ക് സമീപം കത്തിയ കാർ
കോവളം: ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു, യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വിഴിഞ്ഞം ഉച്ചക്കടയിൽ തിങ്കൾ രാത്രി ഒന്പതിനായിരുന്നു അപകടം. ബാലരാമപുരം അന്തിയൂർക്കോണം സ്വദേശി മഹേഷ് ഓടിച്ചിരുന്ന കാർ സമീപത്തെ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാനായി നിർത്തിയ ഉടൻ മുൻഭാഗത്തുനിന്ന് തീ പടരുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്നവർ ഉടൻ ഇറങ്ങിയോടി. കാറിൽ ഇയാൾക്ക് ഒപ്പം ബന്ധുക്കളായ നാലു സുഹൃത്തുക്കളുമുണ്ടായിരുന്നു. പെട്രോൾ പമ്പിൽ കയറുന്നതിന് തൊട്ട് മുന്നിലായതിനാൽ വൻ അപകടം ഒഴിവായി. വിഴിഞ്ഞം അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രിച്ചു. പൊലീസും സ്ഥലത്തെത്തി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.









0 comments