Deshabhimani

print edition കായികമേള രാഷ്ട്രീയവൽക്കരിച്ച് ഭരണപക്ഷ അധ്യാപക സംഘടനകൾ

KERALA SCHOOL SPORTS
വെബ് ഡെസ്ക്

Published on Oct 17, 2026, 01:00 AM | 1 min read

തിരുവനന്തപുരം : വിവിധ ജില്ലകളിലെ സ്‌കൂൾ കായികമേളകൾ സംഘടനകളുടെ പ്രചാരണ വേദിയാക്കി ഭരണാനുകൂല അധ്യാപക സംഘടനകൾ. സംഘടനയുടെ പേര്‌ ആലേഖനം ചെയ്‌ത തൊപ്പിയും ജഴ്‌സിയും വിദ്യാർഥികൾക്ക്‌ നൽകിയാണ്‌ ‘സാന്നിധ്യം’ പ്രകടിപ്പിക്കുന്നത്‌. മലപ്പുറം, ആലപ്പുഴ, കോഴിക്കോട്‌ ജില്ലാ കായികമേളകളിൽ പുതിയതായി രൂപീകരിച്ച റിസോഴ്‌സ്‌ അധ്യാപകരുടെ ഭരണാനുകൂല സംഘടനയുടെ പേരെഴുതിയ തൊപ്പികൾ വിദ്യാർഥികൾക്ക്‌ വിതരണംചെയ്‌തു. തിരുവനന്തപുരം ജില്ലാ ഇൻക്ലൂസീവ്‌ കായികമേളയിൽ പങ്കെടുത്ത തിരുവനന്തപുരം സ‍ൗത്ത്‌ യുആർസിയിലെ കുട്ടികൾ ധരിച്ചത്‌ കെപിഎസ്‌ടിഎ ലോഗോ പതിച്ച ജേഴ്‌സിയാണ്‌. രാഷ്‌ട്രീയ പാർടികളുടെയോ അധ്യാപക സംഘടനകളുടെയോ വേർതിരിവുകളില്ലാതെ ഒത്തൊരുമയോടെയാണ്‌ മുൻകാലങ്ങളിൽ മേള നടത്തിയിരുന്നത്‌.


കായികമേളയിൽ സബ്‌ കമ്മിറ്റികളുടെ ചുമതല വിവിധ അധ്യാപക സംഘടനകൾക്കാണ്‌ നൽകാറുള്ളത്‌. രാഷ്‌ട്രീയ ആഭിമുഖ്യം പ്രകടിപ്പിക്കാതെ കായികമേളയുടെ വിജയം മാത്രം ലക്ഷ്യമിട്ടാണ്‌ കമ്മിറ്റികൾ പ്രവർത്തിക്കുക. ഇത്തവണ സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും മ‍ൗനാനുവാദത്തോടെയാണ്‌ ഭരണപക്ഷ സംഘടനകളുടെ പ്രവർത്തനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home