print edition ഗവ. പ്ലീഡർ പട്ടികയിൽ ആർഎസ്‌എസുകാരനും

തിരുവനന്തപുരം: ആർഎസ്‌എസ് പ്രവർത്തകനെ ഹൈക്കോടതിയില്‍ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനായി നിയമിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മാവേലിക്കര തഴക്കര സ്വദേശിയും സജീവ ആർഎസ്‌എസ് പ്രവർത്തകനുമായ ഡി എസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചത്. ജൂലൈ എട്ടിന് പുറത്തിറക്കിയ 31പേരുടെ പട്ടികയിലാണ് ശരത്തുള്ളത്. 2004–-2009ൽ തൃശൂർ ഗവ. ലോ കോളേജിലെ എബിവിപി നേതാവായിരുന്ന ഇയാൾ ആർഎസ്‌എസുകാർ പ്രതികളായ കേസുകളിൽ സ്ഥിരമായി ഹാജരാകുന്നുണ്ട്.
നിയമനത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലോയേഴ്‌സ് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. "പൂക്കി സര്‍ക്കാര്‍ പട്ടിവില നല്‍കുന്നില്ലെന്നും കെപിസിസിക്ക് നാഥനില്ലെന്നും വി ഡി സതീശന്‍ ചെയ്യുന്നത് പാര്‍ടി വിരുദ്ധമാണെന്നു'മാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് തിരൂര്‍ താലൂക്ക് കമ്മിറ്റിയുടെ വാട്‌സാപ്പ് സന്ദേശം. ഹൈക്കോടതി വാട്‌സാപ്പ് ഗ്രൂപ്പിലും പ്രതിഷേധം ശക്തമായി. താൻ ആർഎസ്‌എസ് അല്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും ശരത് പറഞ്ഞതിനെതിരെ അംഗങ്ങൾ രൂക്ഷമായി പ്രതികരിച്ചു.
ഡിസിസി അറിയാതെ നിയമിച്ചതിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കള്‍ കെപിസിസിക്ക് പരാതി നൽകും. ശരത്തിന്റെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായി. എസ്‌എ-ഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതിയായിരുന്നു ഇയാൾ. ശബരിമല സ്വർണ മോഷണക്കേസിൽ സംശയനിഴലിലായ ‘സ്‌മാർട്ട് ക്രിയേഷൻസി’നുവേണ്ടി കോടതിയിൽ ഹാജരായ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറാക്കിയതും വിവാദമായിരുന്നു.











0 comments