ad
Deshabhimani

ആർഎസ്‌എസ്‌ 100 കോടി 
പിരിച്ചു, ആരെയും സഹായിച്ചില്ല: മുൻ ശാഖാ ശിക്ഷക്‌

rss fund scam
വെബ് ഡെസ്ക്

Published on Jul 15, 2025, 02:38 AM | 1 min read


കണ്ണൂർ

കണ്ണൂരിൽ സിപിഐ എം അക്രമം നടത്തുന്നു എന്നാരോപിച്ച്‌ ആർഎസ്‌എസ്‌ പുറത്തുനിന്ന്‌ 100 കോടി രൂപ പിരിച്ചതായും 1994നുശേഷം ആരെയും സഹായിച്ചില്ലെന്നും മുൻ നേതാവിന്റെ വെളിപ്പെടുത്തൽ. എസ്‌എഫ്‌ഐ നേതാവ്‌ കെ വി സുധീഷ്‌ കൊല്ലപ്പെടുമ്പോൾ കൂത്തുപറമ്പ് ഗോകുലത്തെരുവിലെ കുട്ടികളുടെ ശാഖ ശിക്ഷക്‌ ആയിരുന്ന കെ വി രാജഗോപാലാണ്‌ ഫെയ്‌സ്‌ബുക്കിൽ ഇക്കാര്യം വെളിപ്പെടുത്തിയത്‌.


‘‘സംഘർഷം ഇല്ലാത്ത സമയത്ത് പ്രദേശിക പ്രശ്നങ്ങളെ അതിരു കടത്തി മറ്റൊരു പ്രദേശത്ത് വലിയ സംഘർഷമുണ്ടാക്കി പലരെയും ജീവച്ഛവമാക്കി. 
‘കണ്ണൂർ പീഡനത്തി’ന്റെ പേരിൽ നിരവധി സത്യഗ്രഹങ്ങളും പണപ്പിരിവുകളും ബിജെപി നടത്തി. ആർഎസ്എസ്, ബിജെപി നേതാക്കൾക്ക് പണപ്പിരിവിനുള്ള മേഖലയായി ഇത്‌. തിരുവനന്തപുരത്ത് കമ്മിറ്റി ഉണ്ടാക്കി ജനരക്ഷായാത്ര നടത്തി 100 കോടി പിരിക്കാൻ പദ്ധതിയുണ്ടാക്കി. ഞാനും ആ കമ്മിറ്റിയിൽ അംഗമായിരുന്നു. അമിത് ഷായും യോഗി ആദിത്യനാഥും ചൗഹാനുമൊക്കെ നേരിട്ടിറങ്ങിയാണ്‌ പണം പിരിച്ചത്‌. 100 കോടിക്കുമേൽ പിരിച്ചെടുത്തിട്ടുണ്ട്. പക്ഷേ, 1994നുശേഷം ബുദ്ധിമുട്ട് അനുഭവിച്ച ഒരു ബിജെപി കുടുംബത്തിനും കൊടുത്തതായി അറിവില്ല’’–- ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home