print edition പൂർണ വന്ദേമാതരം; സ്‌കൂളിൽ പ്രചാരണവുമായി ആർഎസ്‌എസ്

തിരുവനന്തപുരം : ദേശീയഗീതമായ വന്ദേമാതരം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ മുഴുവനായി പാടണമെന്ന സർക്കാർ ഉത്തരവിന്റെ മറവിൽ, വിദ്യാലയങ്ങളിൽ വന്ദേമാതരം ആലാപന മത്സരവുമായി ആർഎസ്‌എസ്. ആർഎസ്എസിന്റെ സാംസ്‌കാരിക വിഭാഗമായ സംസ്‌കാർ ഭാരതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന തപസ്യ കലാസാഹിത്യവേദി നേതൃത്വത്തിലാണ് മത്സരം നടത്തുന്നത്. പൊതുവിദ്യാലയങ്ങളെക്കൂടി ഇതിന്റെ ഭാഗമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണമാണ്. വന്ദേമാതരത്തിന്റെ 150ാം വാർഷികം പ്രമാണിച്ചാണ് മത്സരമെന്നാണ് സംഘാടകർ പറയുന്നത്. കുറഞ്ഞത് അഞ്ച് വിദ്യാർഥികൾ അടങ്ങുന്ന ടീം വന്ദേമാതരം മുഴുവൻ പാടി വീഡിയോ തയ്യാറാക്കി മെയിലിൽ അയക്കണമെന്നാണ് നിബന്ധന. ഓരോ വിഭാഗത്തിനും മത്സരമുണ്ട്.
വന്ദേമാതരം മുഴുവൻ ആലപിക്കൽ ആർഎസ്‌എസ് നയമാണ്. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട് അത് പാടില്ലെന്നാണ്. ഇത് തള്ളിക്കളഞ്ഞാണ് വന്ദേമാതരം മുഴുവനായി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ആലപിക്കാൻ ചീഫ് സെക്രട്ടറി തദ്ദേശഭരണവകുപ്പിന് കത്തുനൽകിയത്. സർക്കാരിന്റെ സംഘപരിവാർ പ്രീണനത്തിന്റെ തുടർച്ചയാണിത്.










0 comments