മലപ്പുറത്ത് നിന്നും 1.365 കോടി രൂപയും ലഹരിവസ്തുക്കളും പിടികൂടി

പണവും മദ്യവും (പ്രതീകാത്മക ചിത്രം)
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ നടത്തിയ പരിശോധനയിൽ പണവും മദ്യവും മയക്കുമരുന്നും പിടികൂടി. 1.365 കോടി രൂപയും 1.916 കോടി രൂപയുടെ വസ്തുക്കളുമാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 15 മുതൽ 23 വരെയുള്ള കണക്കാണിത്. പൊലീസ്, എക്‌സൈസ്, ഇൻകം ടാക്‌സ്, ഡിആർഐ, ഫ്ലയിങ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയത്.
പൊലീസ് പരിശോധനയിൽ 11.245 ലക്ഷം രൂപ, ആറ് ലിറ്റർ മദ്യം, 685.50 ഗ്രാം മയക്കുമരുന്ന്, 4383 ഹാൻസ് പായ്ക്കറ്റ്, 30 ഐ ഫോൺ എന്നിവ പിടികൂടി. ആകെ 29.5260 ലക്ഷം രൂപയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ഇൻകം ടാക്‌സ് പരിശോധനയിൽ 62,64,800 രൂപ പിടിച്ചെടുത്തു. എക്‌സൈസ് പരിശോധനയിൽ 62,67,800 രൂപയും 461.30 ലിറ്റർ മദ്യവും 8784.07 ഗ്രാം മയക്കുമരുന്നും കണ്ടെത്തി. രണ്ട് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. ആകെ 70,87,030 രൂപയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ഡിആർഐ പരിശോധനയിൽ 1,65,06,000 രൂപ വിലവരുന്ന സിഗരറ്റ് പിടികൂടി. 16 നിയമസഭാ മണ്ഡലങ്ങളിലും അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കി.










0 comments