കൊടിനട–വഴിമുക്ക്‌ റോഡ്‌ വികസനം: ഭൂമിയുടെ നഷ്ടപരിഹാരത്തിന്‌ 120 കോടി രൂപ അനുവദിച്ചു

BALARAPAPURAM.
വെബ് ഡെസ്ക്

Published on Jun 10, 2025, 12:14 PM | 1 min read

തിരുവനന്തപുരം: ബാലരാമപുരം ഭാ​ഗത്ത് കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക്‌ വരെയുള്ള ഭാഗത്തെ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന്‌ നഷ്ടപരിഹാരം നൽകാൻ 102.4 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നേരത്തെ 97.6 കോടി രൂപ അനുവദിച്ചിരുന്നു.

FUND

കൊടിനട മുതൽ വഴിമുക്ക്‌ വരെ ഒന്നര കിലോമീറ്റർ റോഡിന്റെ വികസനത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാര വിതരണത്തിനാണ്‌ തുക വിനിയോഗിക്കുന്നത്‌. ഭൂമി ഏറ്റെടുക്കലിന്‌ 160 കോടി രൂപയും, കെട്ടിടങ്ങൾക്ക്‌ ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തിനായി 40 കോടി രൂപയുമാണ്‌ നിശ്ചയിച്ചിരുന്നത്‌.

ഇതിനാവശ്യമായ മുഴുവൻ തുകയും ലഭ്യമാക്കിയാതായും ധനകാര്യ മന്ത്രി വ്യക്തമാക്കി. കേരള റോഡ്‌ ഫണ്ട്‌ ബോർഡാണ്‌ പദ്ധതി നിർവഹണ ഏജൻസി. കൊടിനട മുതൽ വഴിമുക്ക്‌ വരെ പാതാവികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ 40 കോടി രൂപയുടെ പദ്ധതിയും കിഫ്‌ബി അംഗീകരിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home