ad
Deshabhimani

ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മലയാളിയായ അമ്മയും മകളും മരിച്ചു

Road Accident

അപകടത്തില്‍ മരിച്ച ആര്‍ഷയും മകള്‍ റൂഹി (Photo: Screengrab)

വെബ് ഡെസ്ക്

Published on May 23, 2026, 08:42 AM | 1 min read

അഴീക്കോട്: ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അമ്മയും അഞ്ച് വയസുകാരി മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷയും (35) ഏകമകൾ റൂഹിയുമാണ് മരിച്ചത്. സാധനങ്ങൾ വാങ്ങാൻ ടൗണിലേയ്ക്ക് പോയതായിരുന്നു ആർഷ. കാർ നിർത്തി റോഡ് മുറിച്ചു കടക്കവെ മറ്റൊരു വാഹനം ഇടിച്ചതായാണ് നാട്ടിൽ ലഭിച്ച വിവരം. ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം.


ഓൺലൈൻ ബിസിനസ് നടത്തി വരികയായിരുന്നു ആർഷ. കുറെ വർഷങ്ങളായി ഭർത്താവ് നിഹിലുമൊന്നിച്ച് ദുബായിലാണ് താമസം. നിഹിലിന്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായിൽ തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിത ഇവരുടെ അടുത്ത ഫ്ലാറ്റിലാണ്. ആർഷയുടെ അച്ഛൻ ടി കെ പുരുഷോത്തമനും ഭാര്യ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് തിരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home