വരുന്നു, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്‌ പുതിയ മാർഗ നിർദേശം

ss
avatar
റഷീദ്‌ ആനപ്പുറം

Published on Jul 15, 2025, 05:26 PM | 1 min read

ജലസ്രോതസ്സ്‌ മലിനമാകുന്നതും ജല ജന്യങ്ങൾ രോഗങ്ങൾ ഉണ്ടാകുന്നതും തടയാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തേണ്ട പ്രവർത്തനങ്ങൾ മാർഗരേഖയിൽ ഉണ്ടാകും. ഇതോടൊപ്പം ഈ മേഖലയിൽ സ്വീകരിക്കേണ്ട പ്രോട്ടോക്കാളും ഇതോടൊപ്പം തയ്യാറാക്കാനും നിർദേശമുണ്ട്‌.


തിരുവനന്തപുരം: ജലസ്രോതസ്സുകൾ മലനിമാകുന്നത്‌ തടയാനും ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാനും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം വരുന്നു. ആരോഗ്യവകുപ്പ്‌ ഡയറക്ടറാണ്‌ ഇവ തയ്യാറാക്കുക. 2023ലെ പൊതുജനാരോഗ്യ നിയമത്തിലെ ജല മലിനീകരണവുമായി ബന്ധപ്പെട്ട ഖണ്ഡികകൾ ഈ മാർഗനിർദേശത്തിന്റെ ഭാഗമാക്കും. കഴിഞ്ഞ ദിവസം ചേർന്ന വികേന്ദ്രീകാസൂത്രണം കോ–-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ്‌ തീരുമാനം.

കേരളത്തിലെ ജലസ്രോതസ്സുകൾ മലിനമാകുന്നത്‌ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി ആരോഗ്യ വകുപ്പ്‌ സെക്രട്ടറി നേരത്തെ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. രോഗാ ണുക്കളും വിഷാംശങ്ങളും മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്‌ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നു. അതിനാൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നത്‌ പരിണിക്കണമെന്നും റിപ്പോർട്ടിലുണ്ട്‌. തുടർന്നാണ്‌ മാർഗ നിർദേശം തയ്യാറാക്കാൻ തീരുാമനിച്ചത്‌. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളിലെ വിദഗ്‌ധരെ പങ്കെടുപ്പിച്ച്‌ ശില്‌പശാല സംഘടിപ്പിച്ചിരുന്നു.

കേരളത്തിൽ നിലവിൽ ഏഴ്‌ നിയമങ്ങളിലാണ്‌ ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരായ വകുപ്പുകൾ ഉള്ളത്‌. 2023 ലെ കേരള പൊതുജനാരോഗ്യ വകുപ്പാണ്‌ ഇതിൽ ഏറ്റവും പുതിയത്‌. ഈ നിയമത്തിലെ 15,16,17 സെക്‌ഷനുകളിൽ മനുഷ്യ ഉപയോഗത്തിനുള്ള ജലത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ പറയുന്നു. ശുചിത്വ സൗകര്യങ്ങൾ, പ്രതിരോധ നടപടികൾ, ജല വിതരണത്തിനുള്ള സ്വകാര്യ ഉറവിടങ്ങളുടെ നിയന്ത്രണം എന്നിവയും ഈ നിയമത്തിൽ പറയുന്നു. അതിനാലാണ്‌ ഈ നിയമത്തിന്റെ കൂടി അടിസ്ഥാനത്തിൽ പുതിയ മാർഗ നിർദേശം തയ്യാറാക്കുന്നത്‌.

ജലസ്രോതസ്സ്‌ മലിനമാകുന്നതും ജല ജന്യങ്ങൾ രോഗങ്ങൾ ഉണ്ടാകുന്നതും തടയാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തേണ്ട പ്രവർത്തനങ്ങൾ മാർഗരേഖയിൽ ഉണ്ടാകും. ഇതോടൊപ്പം ഈ മേഖലയിൽ സ്വീകരിക്കേണ്ട പ്രോട്ടോക്കാളും ഇതോടൊപ്പം തയ്യാറാക്കാനും നിർദേശമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home