ad
Deshabhimani

തുറന്നടിച്ച് വേണു​ഗോപാൽ പക്ഷം; "വലിയ പിആർ വർക്ക് നടന്നു; ഒരു കേന്ദ്രം എതിരായി പ്രവർത്തിച്ചു"

K C venugopal

കെ സി വേണു​ഗോപാൽ

വെബ് ഡെസ്ക്

Published on May 14, 2026, 02:51 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺ​ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് കെ സി വേണു​ഗോപാൽ പക്ഷം. വേണു​ഗോപാലിനെതിരെ വ്യാജപ്രചരാണം നടത്താൻ ഒരു കേന്ദ്രം പ്രവർത്തിച്ചെന്നും ഇതേക്കുറിച്ച് കോൺ​ഗ്രസ് അന്വേഷിക്കണമെന്നും നിയുക്ത റാന്നി എംഎൽഎ പഴകുളം മധു പറഞ്ഞു. വേണു​ഗോപാലിനെതിരെ വലിയതോതിൽ പിആര‍്‍ വർക്ക് നടന്നെന്ന് നിയുക്ത ചടയമം​ഗലം എംഎൽഎ എം എം നസീറും തുറന്നടിച്ചു.


എന്ത് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പറയേണ്ടത് കോൺ​ഗ്രസ് നേതൃത്വമാണെന്ന് മധു പ്രതികരിച്ചു. നിയമസഭാകക്ഷിയോ​ഗത്തിൽ ബഹുഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് വേണു​ഗോപാലിനെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രം​ഗത്തുവന്ന വേണു​ഗോപാലിനെ തെരഞ്ഞുപിടിച്ച് ഹീനമായ രീതിയിൽ വേട്ടയാടി. അധാർമികമായ സങ്കേതങ്ങൾ ഉപയോ​ഗിച്ചുകൊണ്ടായിരുന്നു ഈ വേട്ടയാടൽ. വേണു​ഗോപാലിനെ കെട്ടിയിറക്കുന്ന ആളെന്ന നിലയിലാണ് വ്യാപമായി പ്രചരിപ്പിച്ചത്.


കെഎസ്‍യുവിന്റെയും യൂത്ത് കോൺ​ഗ്രസിന്റെയും പ്രസിഡന്റായും പ്രവർത്തിച്ചയാളാണ് വേണു​ഗോപാൽ. സംസ്ഥാന മന്ത്രിയായും പാർലമെന്റിൽ പബ്ലിക്സ് അക്കൗണ്ട് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച് അനുഭവപരിചയമുള്ള നേതാവിനെയാണ് അപകീർത്തികരമായി ആക്ഷേപിച്ചത്. ഉത്തരവാദിത്തപ്പെട്ടവർ ഈ പ്രചാരണത്തെ തടഞ്ഞുനിർത്തണമായിരുന്നു. സതീശന്റെ നേതാവായിരുന്നു വേണു​ഗോപാൽ. ഇത്തരത്തിലുള്ള പ്രചാരണം കണ്ടെത്തുന്ന ചുമതലയാകണം നിയുക്ത മുഖ്യമന്ത്രി സതീശൻ ആദ്യം ചെയ്യേണ്ടതെന്നും പഴകുളം മധു പറഞ്ഞു.


കേരളത്തിന്റെ പ്രവർത്തനശൈലി നന്നായി അറിയാവുന്ന നേതാവാണ് വേണു​ഗോപാലെന്ന് എം എം നസീർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനല്ലെന്നും നൂലിൽകെട്ടി ഇറക്കിയ ആളാണെന്നും വേണു​ഗോപാലിനെ അധിക്ഷേപിച്ചു. കേരളത്തിന് പുറത്തുവെച്ച് ആസൂത്രിതമായി നടത്തിയ പ്രചാരണമാണിത്. വലിയ പി ആർ വർക്കാണ് വേണു​ഗോപാലിനെതിരെ നടന്നത്. സാധാരണക്കാർ അത് തെറ്റിധരിച്ചു. ഫേക്ക് ഐഡികളിൽനിന്നായിരുന്നു ഈ പ്രചാരണം. ആ പ്രചാരണത്തിൽ ചില ഘടകകക്ഷികളും വീണു. കോൺ​ഗ്രസിന്റെ നിയസഭാകക്ഷികാര്യത്തിൽ ഘടകകക്ഷികൾ അഭിപ്രായം പറഞ്ഞത് മറ്റ് തരത്തിൽ ചർച്ചയായി. ഇത് കോൺ​ഗ്രസ് അന്വേഷിക്കണമെന്നും നസീർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home