Deshabhimani

കിഫ്‌ബിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രചാരണം പൊളിഞ്ഞു

print edition ഭൂമി ഏറ്റെടുത്തത്‌ നിയമപരം: റവന്യുമന്ത്രി

AP ANILKUMAR
വെബ് ഡെസ്ക്

Published on Oct 30, 2026, 01:34 AM | 1 min read

തിരുവനന്തപുരം: നിയമം പൂർണമായും പാലിച്ചാണ്‌ കണ്ണൂരിൽ വ്യവസായ പാർക്കുകൾക്കും പാലക്കാട്‌ കണ്ണന്പ്രയിൽ കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിക്കും കിഫ്‌ബി ധനസഹായത്തോടെ ഭൂമി ഏറ്റെടുത്തതെന്ന്‌ റവന്യുമന്ത്രി എ പി അനിൽകുമാർ. രണ്ടിടത്തും ഭൂമി ഏറ്റെടുത്തത്‌ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സ്‌പെഷൽ തഹസിൽദാറാണെന്നും നിയമസഭയിൽ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. കിഫ്‌ബിക്കെതിരെ സുധാപിള്ള റിപ്പോർട്ടിന്റെ മറവിൽ മുഖ്യമന്ത്രി നടത്തുന്ന കുപ്രചാരണം ഇതോടെ പൊളിഞ്ഞു.


കണ്ണൂരിൽ 1000 ഏക്കർ 2489 കോടിരൂപ ചെലവിൽ കിൻഫ്ര വഴിയാണ്‌ ഏറ്റെടുത്തത്‌. 3829 ഏക്കർ കൂടി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്‌. ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ്‌ അന്വേഷണത്തിന്‌ മന്ത്രിസഭ തീരുമാനമെടുത്തതിന്റെ തൊട്ടുപിന്നാലെയാണ്‌ റവന്യുമന്ത്രിയുടെ മറുപടി. ഏറ്റെടുത്ത ഭൂമിയിൽ കിൻഫ്ര വ്യവസായം ആരംഭിക്കുമെന്ന്‌ കഴിഞ്ഞ ദിവസം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.


500 ഏക്കർ കീഴല്ലൂർ, പടുവിലായി, അഞ്ചരക്കണ്ടി വില്ലേജുകളിൽനിന്നാണ്‌ ഏറ്റെടുത്തത്‌. ഇവിടെ മൂല്യശോഷണം സംഭവിച്ച മേഖലയില്‍ അടിസ്ഥാന വിലയിൽ 80ശതമാനം കുറവുവരുത്തിയെന്നും മന്ത്രി പറഞ്ഞു. കെ കെ രാമചന്ദ്രൻ, എ സി മൊയ്‌തീൻ, കെ വി സുമേഷ്‌, യു ആർ പ്രദീപ്‌ എന്നിവരാണ്‌ ചോദ്യം ഉന്നയിച്ചത്‌.


കേന്ദ്രനിയമത്തിൽ വിപണിവിലയുടെ അടിസ്ഥാനം കണക്കാക്കി ഗ്രാമങ്ങളിൽ അതിന്റെ നാലിരട്ടിവരെയും നഗരങ്ങളിൽ രണ്ടിരട്ടിവരെയും നഷ്‌ടപരിഹാരം നൽകാം. 100 ശതമാനം അധിക ആശ്വാസധനം കൂടി ഉൾപ്പെടുത്തിയാണ് അന്തിമ തുക കണക്കാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home