ad
Deshabhimani

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: റിട്ട. ബാങ്ക് മാനേജരുടെ കരുതലിലും പൊലീസിന്റെ ഇടപെടലിലും രക്ഷപ്പെട്ടത് ലക്ഷങ്ങൾ

Digital arrest.jpg
വെബ് ഡെസ്ക്

Published on Jan 13, 2026, 01:03 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ശ്രമം. വിരമിച്ച ബാങ്ക് മാനേജരുടെ സമയോചിതമായ ഇടപെടലും സൈബർ പൊലീസിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശവും വഴി ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പുകാരുടെ കയ്യിൽ അകപ്പെടാതെ രക്ഷപ്പെട്ടത്.


സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ സമീപിച്ചത്. നിങ്ങളുടെ പേരിൽ അയച്ച കൊറിയറിൽ മയക്കുമരുന്നും നിയമവിരുദ്ധ രേഖകളും കണ്ടെത്തിയെന്നും നിങ്ങൾ ഉടൻ ഡിജിറ്റൽ അറസ്റ്റിലാകുമെന്നും പറഞ്ഞാണ് തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്.


തുടർന്ന് വീഡിയോ കോളിലൂടെ പൊലീസ് സ്റ്റേഷന്റേതിന് സമാനമായ പശ്ചാത്തലം കാണിച്ച് ഇദ്ദേഹത്തെ ഭയപ്പെടുത്തി. കേസൊഴിവാക്കാൻ വൻതുക കൈമാറണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബാങ്കിങ് രംഗത്തെ പരിചയസമ്പത്തുള്ള അദ്ദേഹം പതറാതെ സൈബർ പൊലീസിനെ വിവരം അറിയിച്ചു.


സൈബർ പൊലീസിന്റെ നിർദ്ദേശാനുസരണം തട്ടിപ്പുകാരുമായുള്ള ആശയവിനിമയം തുടരുകയും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതിലൂടെ തട്ടിപ്പ് സംഘത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു.


ഇത്തരം ഫോൺ കോളുകൾ വരുമ്പോൾ ഭയപ്പെടാതെ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു നിയമപാലകരും വീഡിയോ കോളിലൂടെ ഒരാളെയും അറസ്റ്റ് ചെയ്യില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home