ad
Deshabhimani

ക്യാമ്പിലേക്ക് പോകുന്നതിനിടെ കാണാതായി; റിട്ട. അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി

omana
വെബ് ഡെസ്ക്

Published on Aug 09, 2026, 07:51 AM | 1 min read

കായംകുളം : ആലപ്പുഴയിൽ ​ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്നതിനിടെ കാണാതായ റിട്ട. അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി. പത്തിയൂർ തോണ്ടുകുന്നേൽ വീട്ടിൽ ഓമന(70) യുടെ മൃതദേഹമാണ് പത്തിയൂർ കരിപ്പുഴ തോട്ടിൽനിന്നും കണ്ടെത്തിയത്.

പത്തിയൂർ കരിപ്പുഴ തോടിന് സമീപത്താണ് ഓമനയുടെ വീട്. പ്രദേശത്ത് വെള്ളം പൊങ്ങിയതിനെതുടർന്ന് പ്രദേശവാസികളടക്കം ചൊവ്വാഴ്ച പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിലെ ക്യാമ്പിലേക്ക് മാറുകയായിരുന്നു. ഇതിനിടയിലാണ് ഓമനയെ കാണാതായത്.


ബന്ധുവീടുകളിൽ അടക്കം വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കരീലക്കുളങ്ങര പൊലീസിൽ പരാതിയും നൽകി. ശനിയാഴ്ച വൈകിട്ടോടെ പത്തിയൂർ കരിപ്പുഴ തോട്ടിൽ എരുവ ഭാഗത്ത് സ്ത്രീയുടെ മൃതദേഹം പൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. നാട്ടുകാരും ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കരീലക്കുളങ്ങര പൊലീസും സ്ഥലത്തെത്തി. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ ഞായറാഴ്ച നടക്കും. ഭർത്താവ്: പരേതനായ ജനാർദനൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home