ad
Deshabhimani

print edition ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ 
ചെറുത്തുനിൽപ്പ് അനിവാര്യം: എ ആർ സിന്ധു

KGOA.jpg

സുഹൃദ് സമ്മേളനം സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 26, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നവലിബറൽ നയങ്ങൾക്കും ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ ജീവനക്കാർ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും രംഗത്തുവരണമെന്ന് സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു.


കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുഹൃത്‌ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.


​പുതിയ ലേബർ കോഡുകൾ വഴി തൊഴിലാളികളുടെ ചരിത്രപരമായ അവകാശങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ജോലി സമയം വർധിക്കുകയും തൊഴിൽ സുരക്ഷ ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, സംഘടിത,- അസംഘടിത മേഖലകളെ വേർതിരിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ സമസ്ത മേഖലകളിലെയും ജീവനക്കാരുടെയും തൊഴിലാളി കർഷകരുടെയും ശക്തമായ വർഗഐക്യവും കൂട്ടായ പ്രതിരോധവും ഉയർന്നുവരണമെന്ന് എ ആർ സിന്ധു ആവശ്യപ്പെട്ടു.


ചടങ്ങിൽ കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ എം എൻ ശരത് ചന്ദ്രലാൽ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം എ അജിത്‌ കുമാർ, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാജി, കെഎസ്‌ഇഎ ജനറൽ സെക്രട്ടറി എസ്‌ എസ്‌ ദീപു, പിഎസ്‌സിഇയു ജനറൽ സെക്രട്ടറി ബി ബിജു, എൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ, കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, സിയുഇഒ ജനറൽ സെക്രട്ടറി ഹരിലാൽ, എകെപിസിടിഎ ജനറൽ സെക്രട്ടറി എ നിഷാന്ത്, എകെജിസിടി ജനറൽ സെക്രട്ടറി ഡോ. ടി മുഹമ്മദ് റഫീഖ്, കെഎൻടിഇഒ ജനറൽ സെക്രട്ടറി എ എം ജുനൈദ് എന്നിവർ സംസാരിച്ചു. തുടർന്ന്‌ കലാപരിപാടികൾ അരങ്ങേറി.


ചൊവ്വാഴ്‌ച വി സോമനാഥൻ നഗറിൽ (എകെജി ഹാൾ) രാവിലെ ഒൻപതിന്‌ ‘നിയോ ഫാസിസവും സാംസ്‌കാരിക ഇന്ത്യയും‘ എന്ന വിഷയത്തിൽ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ സംസാരിക്കും.

രാവിലെ 10ന്‌ യാത്രയയപ്പ്‌ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (ഇ കെ നായനാർ പാർക്ക്‌) പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home