ആനത്തലവട്ടം ആനന്ദൻ പഠന ഗവേഷണ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു

വിളപ്പിൽ : തൊഴിലാളി പുരോഗമന പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ആനത്തലവട്ടം ആനന്ദന്റെ സ്മരണാർഥം ആരംഭിച്ച ആനത്തലവട്ടം ആനന്ദൻ പഠന ഗവേഷണ കേന്ദ്രം ഇ എം എസ് അക്കാദമിയിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പങ്കെടുത്തു. ‘തൊഴിലാളി എങ്ങനെ വിപ്ലവകാരിയായി’ എന്ന വിഷയത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്കും ‘മാധ്യമങ്ങളുടെ രാഷ്ട്രീയവും -നവമാധ്യമങ്ങളും’ എന്ന വിഷയത്തിൽ എം വി നികേഷ് കുമാറും സംസാരിച്ചു. മുരുകൻ കാട്ടാക്കട നയിച്ച കാവ്യസന്ധ്യയും നടന്നു.
ശനി രാവിലെ ‘ട്രേഡ് യൂണിയൻ ചരിത്ര’മെന്ന വിഷയത്തിൽ എളമരം കരീമും ‘ജാതീയതയും വർഗീയതയു’മെന്ന വിഷയത്തിൽ പ്രൊഫ. സുനിൽ പി ഇളയിടവും സംസാരിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ച. ഞായറാഴ്ച ‘മാർക്സിയൻ സാമ്പത്തിക ശാസ്ത്ര’മെന്ന വിഷയത്തിൽ പ്രൊഫ. കെ എൻ ഹരിലാൽ സംസാരിക്കും.









0 comments