ad
Deshabhimani

അബ്കാരി കേസ്: ആന്റോ അ​ഗസ്റ്റിന് ജാമ്യം

anto highcourt
വെബ് ഡെസ്ക്

Published on Sep 22, 2026, 11:39 AM | 1 min read

കൽപ്പറ്റ: വയനാട്‌ വാഴവറ്റയിലെ വീട്ടിൽനിന്ന്‌ മദ്യംപിടിച്ച കേസിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്‌റ്റിന് ജാമ്യം. ഉപാദികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ജാമ്യം അനുവദിച്ചത്.


മദ്യക്കുപ്പികൾ പിടിച്ചെടുത്ത വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ കോടതി സർക്കാരിനോടും ഹർജിക്കാരനോടും നിർദേശിച്ചിരുന്നു. കേസിന്റെ അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയായിട്ടും അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആന്റോയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. തെളിവെടുപ്പുൾപ്പെടെ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന വാദം കോടതി അംഗീകരിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home