10 മിനിറ്റിൽ മൂന്ന് ഗോൾ; വിയ്യാറയലിനെ വീഴ്ത്തി ബാഴ്സ

Photo Credit: X/FCBarcelona
നൗ കാമ്പ്: സ്പാനിഷ് ലീഗിൽ വിയ്യാറയലിനെ വീഴ്ത്തി ബാഴ്സലോണ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയം. രണ്ടാം പകുതിയിൽ പത്ത് മിനിറ്റിനുള്ളിൽ നേടിയ മൂന്ന് ഗോളുകളാണ് ബാഴ്സയുടെ ജയമൊരുക്കിയത്.
മത്സരത്തിന്റെ ആദ്യ ഏഴ് മിനിറ്റിനുള്ളിൽ ടാജോൺ ബുക്കാനനിലൂടെയും ടാനി ഒലുവാസെയിയുടെ തകർപ്പൻ ഷോട്ടിലൂടെയും രണ്ട് ഗോളുകൾ നേടിയ വിയ്യാറയൽ ആതിഥേയരെ ഞെട്ടിച്ചു. എന്നാൽ രണ്ടാംപകുതിയിൽ കൂടുതൽ ആക്രമണോത്സുകതയോടെ ബാഴ്സ ഇറങ്ങി. 57-ാം മിനിറ്റിൽ പെഡ്രിയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ജെറാർഡ് മാർട്ടിൻ ഗോൾ നേടി. നാല് മിനിറ്റിനുള്ളിൽ ലാമിൻ യമാൽ നൽകിയ പാസിൽ നിന്ന് പന്ത് വലയിലാക്കി ഫെർമിൻ ലോപ്പസ് സമനില നേടിക്കൊടുത്തു. 67-ാം മിനിറ്റിൽ എറിക് ഗാർഷ്യയുടെ ക്രോസ് വിയ്യാറയൽ പ്രതിരോധതാരം പൗ നവാരോയുടെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് കയറിയതോടെ മത്സരത്തിൽ ബാഴ്‌സ ലീഡ് നേടുകയായിരുന്നു.
ഇഞ്ചുറി ടൈമിൽ ബാഴ്‌സ ക്യാപ്റ്റൻ റാഫിഞ്ഞയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് നവാരോ പുറത്തായി.








0 comments