Deshabhimani

തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട വാൻ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു; രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

thiruchirappally
വെബ് ഡെസ്ക്

Published on Nov 22, 2026, 09:06 PM | 1 min read

തിരുച്ചിറപ്പള്ളി : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട വാൻ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു. ജംബുനാഥപുരത്തിന് സമീപം തുറയൂര്‍-മുസിരി റോഡിലാണ് ഞായറാഴ്ച അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു.


തഞ്ചാവൂരിലെ ഒരു ഇഷ്ടികകളത്തിൽ ജോലി ചെയ്യുന്നവരാണ് മരിച്ചത്. സഹപ്രവർത്തകന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് വരുന്ന വഴിയാണ് വാൻ അപകടത്തിൽപ്പെട്ടത്. പത്ത് പേരാണ് വാനിനുള്ളിലുണ്ടായിരുന്നത്.


ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു. വാനിലുണ്ടായിരുന്ന മാണിക്യം, സങ്കിലി, മുരുകൻ, രാജേഷ്, പാവാടൈ എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് യാത്രക്കാരെ ഉടൻതന്നെ മുസിരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശക്തിവേൽ, സുബ്രഹ്മണി, സീതാരാമൻ എന്നിവർ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home