Deshabhimani

സുഹൃത്തുക്കളോടൊപ്പം ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

kollam
വെബ് ഡെസ്ക്

Published on Nov 22, 2026, 08:39 PM | 1 min read

ഓയൂർ : സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ചു. ചെറിയവെളിനല്ലൂർ പേഴുംമൂട്ടിൽ വീട്ടിൽ അൽ അമീനാണ്(20) മരിച്ചത്.


ഞായർ വൈകിട്ട് പോരേടം പെരപ്പയം ഭാഗത്തായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അൽ അമീൻ കയത്തിൽ അകടപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടയ്ക്കൽ അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാപ്പ: ബദറുദീൻ. ഉമ്മ: ഷാഹിദ. സഹോദരങ്ങൾ: അജിന, ആൻസി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home