Deshabhimani

കര്‍ഷക സമരത്തിന്‍റെ ആറാം വാര്‍ഷികം; സംയുക്ത കിസാൻ മോർച്ചയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച

samyukta kisan morcha
വെബ് ഡെസ്ക്

Published on Nov 22, 2026, 09:49 PM | 1 min read

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ കർഷകർ നടത്തിയ പോരാട്ടത്തിന്റെ ആറാം വാർഷിക ദിനമായ നവംബർ 26 ന് രാജ്യവ്യാപക പ്രക്ഷോഭവുമായി സംയുക്ത കിസാൻ മോർച്ച. ഡൽഹിക്ക് പുറമെ രാജ്യത്തെ നൂറോളം കേന്ദ്രങ്ങളിൽ കർഷകർ പ്രതിഷേധം സംഘടിപ്പിക്കും.


പ്രക്ഷോഭ പരിപാടികളുടെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി സംയുക്ത കിസാൻ മോർച്ച തിങ്കളാഴ്ച (നവംബർ 23 ) ഉച്ചയ്ക്ക് 12.30 ന് ഡൽഹി റായ്‌സിന മാർഗിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സംയുക്ത കിസാൻ മോർച്ചയുടെ ദേശീയ നേതാക്കളും ഡൽഹി എൻസിആർ ഏകോപന സമിതി നേതാക്കളും പങ്കെടുക്കും.


കരിമ്പിന്റെ വില ക്വിന്റലിന് 600 രൂപയായി ഉയർത്തുക, വിളനാശത്തിന് ഏക്കറിന് 60,000 രൂപ നഷ്ടപരിഹാരം നൽകുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ദിവസങ്ങൾ 200 ആയും ദിവസവേതനം 700 രൂപയായും വർധിപ്പിക്കുക, യുപിയിൽ അടച്ചുപൂട്ടുന്ന സ്കൂളുകളുടെ നടപടി പുനഃപരിശോധിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് പ്രക്ഷോഭത്തിലൂടെ കർഷകർ മുന്നോട്ടുവെക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home