അടിമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കണ്ടെത്തി; 25 കാരി പൊലീസ് നിരീക്ഷണത്തിൽ

ഇടുക്കി : അടിമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം വീടിന് സമീപത്തെ പുരയിടത്തിൽ കണ്ടെത്തി. തോക്കുപാറ സൗഹ്യദഗിരിയിൽ അങ്കണവാടിക്ക് സമീപമാണ് പൂർണവളർച്ച എത്തിയെതെന്ന് സംശയിക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 25 കാരിയായ യുവതി പൊലീസ് നിരീക്ഷണത്തിൽ.
കുഞ്ഞ് ജനിച്ചയുടൻ പുരയിടത്തിൽ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അവാഹിതയായ യുവതി അടിമാലി താലൂക്ക് ആശുപത്രിയിൽ രക്തസ്രാവത്തെ തുടർന്ന് ചികിത്സതേടി എത്തിയത്.
ഡോക്ടറുടെ പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. യുവതി കൂടുതൽ ക്ഷീണിതയായി കാണപ്പെട്ട സാഹചര്യത്തിൽ ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളത്തൂവൽ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഞായർ ഉച്ചയ്ക്ക് ശേഷം ശങ്കുപ്പടിഭാഗത്ത് നടത്തിയ തിരച്ചിലിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.








0 comments