Deshabhimani

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്‌: വീട്ടമ്മക്ക് 25 ലക്ഷം രൂപ നഷ്ടം

Online scam.jpg
വെബ് ഡെസ്ക്

Published on Nov 22, 2026, 10:45 PM | 1 min read

കൂത്താട്ടുകുളം: അമിതലാഭം പ്രതീക്ഷിച്ച് ഓൺലൈൻ നിക്ഷേപം നടത്തിയ വീട്ടമ്മയ്‌ക്ക്‌ 25 ലക്ഷം രൂപ നഷ്ട‌മയെന്ന് പരാതി. 20,000 രൂപ നിക്ഷേപിച്ചാൽ 25,000 രൂപ തിരിച്ചു നൽകുമെന്നുള്ള പരസ്യം സമൂഹമാധ്യമങ്ങളിൽ കണ്ട് ലിങ്കിലൂടെ പണം അയച്ചുകൊടുത്ത എറണാകുളം പാലക്കുഴ അമ്പലംകുന്ന് സ്വദേശിനിക്ക് 25,18,063 രൂപയാണ് നഷ്‌ടപ്പെട്ടത്.


ആഗസ്‌ത്‌ 19-ന് വീട്ടമ്മയുടെ കൂത്താട്ടുകുളത്തെ ബാങ്കിലുള്ള അക്കൗണ്ടിൽനിന്ന്‌ ഗുഗിൾ പേ വഴി 20,063 രൂപ അയച്ചു. 20-ന് 1000 രൂപ നിക്ഷേപത്തിന്റെ ലാഭമെന്ന നിലയിൽ വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. പല ദിവസങ്ങളിലായി വീട്ടമ്മയ്ക്ക് 4,867 രൂപ അയച്ച് നൽകി. പല ഫോൺ നമ്പറുകളിൽനിന്ന് വീട്ടമ്മയെ വിളിച്ച് വിശ്വാസം ഉറപ്പിച്ച് തട്ടിപ്പിനുള്ള വഴിയൊരുക്കി. ഒക്ടോബർ 28-ന് വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് മൊബൈൽ ആപ്പ് വഴി മൂന്നുലക്ഷം രൂപ കൈമാറ്റം ചെയ്യിപ്പിച്ചു. 26-ന് നാലരലക്ഷം രൂപയും 28-ന് 4,48,000 രൂപയും നവംബർ രണ്ടിന് അഞ്ചുലക്ഷം രൂപയും നാലിന് എട്ടുലക്ഷം രൂപയും നൽകി. അയച്ച തുകകൾ തിരിച്ചു നൽകാൻ വീട്ടമ്മ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് കൂത്താട്ടുകുളം പൊലീസിൽ പരാതി നൽകി.


ആൽബർട്ട് ബിബിൻ, റോബിൻ, സ്റ്റെഫി എന്നീ പേരുകാരാണ് വീട്ടമ്മയെ ഫോണിൽ ബന്ധപ്പെട്ട് പണം തട്ടിയതെന്നാണ് പ്രാഥമിക വിവരം. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച്‌ എസ്എച്ച്ഒ ആർ പ്രിൻസിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home