ഡോ. എം പി പരമേശ്വരൻ അന്തരിച്ചു

ഡോ. എം പി പരമേശ്വരൻ
തൃശൂർ: മാർക്സിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ (92) അന്തരിച്ചു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.
കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി18നാണ് ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. റഷ്യയിൽ മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽനിന്ന് ന്യൂക്ലിയർ എൻജിനീയറിങിൽ പിഎച്ച്ഡി നേടി. 1957 മുതൽ 1975 വരെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായിരുന്നു. കമ്യൂണിസ്റ്റ് പാർടിയുമായുള്ള ബന്ധത്തെ തുടർന്ന് ജോലി രാജിവെച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ശാസ്ത്രപ്രചാരകരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ പീപ്പിൾ സയൻസ് നെറ്റ്‍വർക്കിന്റെയും സ്ഥാപക നേതാക്കളിൽ ഒരാളാണ്. ദേശീയ തലത്തിൽ സാക്ഷരതാ പ്രസ്ഥാനം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
എകെജിയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ ഇഎംഎസിന്റെ കഥാപാത്രമായി അഭിനയിച്ചു.









0 comments