Deshabhimani

print edition ഓർമവേണം ഓവാലിയുടെ
ദുരിതം

ovali.png

പരിസ്ഥിതിലോല പ്രദേശമായതോടെ കടുത്ത നിയന്ത്രണങ്ങളുള്ള ഓവാലിയിലെ അറ്റകുറ്റപ്പണി നടത്താനാകാത്ത കെട്ടിടങ്ങൾ

avatar
വി കെ ഷാനവാസ്‌

Published on Sep 04, 2026, 01:30 AM | 1 min read

എടക്കര (മലപ്പുറം) : പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്പോൾ ഓവാലിയിലെ ദുരിതം നാടിന് നല്‍കുന്നത് ഉള്ളുലയ്ക്കുന്ന പാഠം. മലപ്പുറം ജില്ലയുടെ അതിർത്തിഗ്രാമമാണ് തമിഴ്‌നാട്ടിലെ ഓവാലി. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലെ നിയന്ത്രണം ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കി.


​ഇഎസ്‌എ പരിധി നിശ്‌ചയിച്ചതിന്റെ ആദ്യ പരീക്ഷണം നടന്നത്‌ നീലഗിരി മലയോരത്തെ ഇ‍ൗ ഗ്രാമത്തിലാണ്‌. ആയിരം കുടുംബങ്ങളുണ്ടായിരുന്ന പ്രദേശത്ത്‌ ഇന്ന് 150 കുടുംബം മാത്രം. നിയന്ത്രണങ്ങളിൽ വലഞ്ഞ്‌ മറ്റുള്ളവർ ഭൂമി ഉപേക്ഷിച്ച് മലയിറങ്ങി. 60 ശതമാനം കെട്ടിടങ്ങളും തകർന്നടിഞ്ഞു. ഗ്രാമത്തിലേക്കും പുറത്തേക്കും കടക്കാന്‍ വനം വകുപ്പ് കനിയണം.


ഗൂഡല്ലൂർ താലൂക്കിലാണ്‌ ഓവാലി പഞ്ചായത്ത്. 60 വർഷത്തെ കൈവശഭൂമിക്ക്‌ പട്ടയവും ആധാരവുമില്ലാതെ, നോട്ടറി അറ്റസ്റ്റ് ചെയ്ത രേഖമാത്രമെ കുടുംബങ്ങള്‍ക്കുള്ളു. 1980കളിൽ മലപ്പുറത്തെ കിഴക്കൻ മലയോരത്തിന്റെ ഗൾഫായാണ് ഓവാലി അറിയപ്പെട്ടത്. ഇന്ന് വീട്ടുമുറ്റത്ത് കാട്ടാനയും കടുവയും പുലിയും നിത്യസന്ദർശകരായ പ്രദേശം. രണ്ടാഴ്ചയ്ക്കിടെ രണ്ടുപേരെയാണ്‌ കടുവ കൊന്നത്‌.


പരിസ്ഥിതി മന്ത്രാലയം നിയന്ത്രണം കടുപ്പിച്ചതിനാൽ, പത്ത് വർഷംമുമ്പുവരെ കല്ലും സിമന്റും കമ്പിയുമെല്ലാം ഇവിടെ നിരോധിതങ്ങളായിരുന്നു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിപോലും നടത്താനാകുന്നില്ല. ഗതികെട്ട്‌ ജനങ്ങൾ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പുകൾ ബഹിഷ്‌കരിച്ചു. അതോടെ ചില റോഡുകൾക്ക് ടാറിട്ടു. വീടുനിർമാണത്തിന്‌ നേരിയ ഇളവുംകിട്ടി. പക്ഷേ, വനം വകുപ്പിന്റെ കടുത്ത നിയന്ത്രണം തുടരുന്നു. 60 വർഷംമുമ്പ് നിരവധി കെട്ടിടങ്ങളും ഫാക്ടറിയുമുണ്ടായിരുന്നു ഓവാലിയിൽ. കരിങ്കല്ലുകൊണ്ടാണ് തോട്ടം തൊഴിലാളികളുടെ പാടികൾവരെ പണിതത്. നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എത്തിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home