Deshabhimani

print edition സ്വകാര്യ ബസ് മേഖലയെ
സംരക്ഷിക്കുന്ന ശുപാർശകൾ
നടപ്പാക്കണം

Private bus.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 04, 2026, 01:30 AM | 1 min read

തിരുവനന്തപുരം : സ്വകാര്യ ബസ് മേഖലയ്‌ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ഗുണകരമായ ശുപാർശകൾ ഉടൻ നടപ്പാക്കണമെന്ന്‌ കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു). സ്വകാര്യ ബസ് വ്യവസായത്തെ തകർച്ചയിൽനിന്ന് സംരക്ഷിക്കാൻ തൊഴിലാളികളും ഉടമകളും ഒന്നിച്ച് മുന്നോട്ട് പോകണം. മോട്ടോർ തൊഴിലാളികളുടെ ക്ഷേമനിധിയിൽ മാറ്റം വരുത്താനുള്ള ശുപാർശ അംഗീകരിക്കാനാകില്ല.


ഒരു ബസ് സർവീസ് നടത്തണമെങ്കിൽ ചുരുങ്ങിയത് മൂന്ന് തൊഴിലാളികൾ വേണം. താൽക്കാലിക ജോലി ചെയ്യാൻ വേറെയും തൊഴിലാളികൾ വേണമെന്നിരിക്കെ എണ്ണം കുറയ്ക്കണമെന്ന ശുപാർശ അംഗീകരിക്കാനാകില്ല. എംഎസ്എംഇ പരിഗണന നൽകി സ്റ്റേജ് കാര്യേജ് സർവീസുകളെ വ്യവസായമായി പ്രഖ്യാപിക്കുക, സ്റ്റേജ് കാര്യേജുകളുടെ കാലാവധി 22 വർഷത്തിൽനിന്ന് 25 വർഷമാക്കുക, ഫ്യൂവൽസ് ഔട്ട്‌ലെറ്റുകളിൽനിന്ന് ഡീലർ നിരക്കിൽ ഇന്ധനം ലഭ്യമാക്കുക, ഇൻഷുറൻസ് വകുപ്പ് വഴി സ്വകാര്യ ബസുകൾക്ക് പരിരക്ഷ നൽകുക, ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുക, സാങ്കേതിക വിദ്യാധിഷ്‌ഠിത ഐടി അധിഷ്ഠിത മൊബിലിറ്റി കാർഡ് എന്നീ ശുപാർശകളെ സ്വാഗതം ചെയ്യുന്നതായും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനും സെക്രട്ടറി കെ കെ കലേശനും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home