Deshabhimani

ഡൽഹിയിലെ നിയന്ത്രണം: സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞ് കേന്ദ്രസർക്കാർ

Supreme Court of India
വെബ് ഡെസ്ക്

Published on Oct 15, 2026, 11:50 AM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനായി ഡൽഹിയിൽ ഏർപ്പെടുത്തിയ അന്യായ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞ് കേന്ദ്രസർക്കാർ. ജനങ്ങൾക്ക് സ്വതന്ത്രസഞ്ചാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നൽകിയ നിർദേശം ലംഘിച്ചതിന് കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. തുടർന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ കോടതിയിൽ മാപ്പ് പറഞ്ഞത്.


നഗരത്തിൽ സമാധാനം നിലനിർത്താനും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചതെന്ന് ഗോവിന്ദ് മോഹൻ ന്യായീകരിച്ചു.


പ്രതിഷേധങ്ങളെ തടയുന്നതിന് കേന്ദ്രസർക്കാർ ഡൽ​ഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പിന്നാലെ ഇന്റനെറ്റും നിരോധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home