കളിക്കുന്നതിനിടെ കാൽതെറ്റി കുളത്തിൽ വീണു; പട്ടാമ്പിയിൽ രണ്ട് കുട്ടികൾ മരിച്ചു

ഫാത്തിമ സഹറ
പാലക്കാട്: കുളിക്കുന്നതിനിടെ കാൽതെറ്റി കുളത്തിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിലാണ് സംഭവം. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ മകൾ 5 വയസുകാരി ഫാത്തിമ സഹറ, ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ രണ്ടര വയസുകാരൻ മുഹമ്മദ് ഹയാൻ എന്നിവരാണ് മരിച്ചത്.
സ്കൂൾ വിട്ടെത്തിയ കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽതെറ്റി കുളത്തിൽ വീഴുകയായിരുന്നു. കുറച്ചു കഴിഞ്ഞ് കുട്ടികളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സംശയം വീട്ടിൽ നിന്നും 50 മീറ്റർ അടുത്തുള്ള കുളത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. ഉടൻ തന്നെ കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ സഹറ മരിച്ചു. മുഹമ്മദ് ഹയാനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെ ഹയാനും മരിച്ചു. കൊപ്പം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.








0 comments